---
title: "'അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശം'; കോടതിയലക്ഷ്യ ഹർജി തള്ളി ഹൈക്കോടതി, ഹണി എം വർഗീസിനെതിരെ നടപടിയില്ല"
english_title: "High Court Rejects Petition Against Trial Court Judge in Actress Assault Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391970/high-court-rejects-petition-trial-judge-actress-assault-case"
published_at: "2026-11-17T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbfb82a64e6_high-court-rejects-petition-trial-judge-actress-assault-case.jpg"
keywords: ["KeralaHighCourt", "ActressAssaultCase", "ContemptPetition", "TrialCourtJudge", "LegalNews"]
---

# 'അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശം'; കോടതിയലക്ഷ്യ ഹർജി തള്ളി ഹൈക്കോടതി, ഹണി എം വർഗീസിനെതിരെ നടപടിയില്ല

> **Lead Summary:** കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിയ കോടതി, സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കില്ലെന്നും അറിയിച്ചു.

## Article Content

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിയ കോടതി, സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കില്ലെന്നും അറിയിച്ചു.

വിചാരണ സമയത്ത് അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശം കോടതിയലക്ഷ്യമാണെന്നായിരുന്നു ഹർജിയിടെ ആവശ്യം. പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ജഡ്ജിയുടെ പരാമർശം സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചുവെന്നും തനിക്ക് സൈബർ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വന്നതായും മിനി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ അഭിഭാഷക ടി ബി മിനിയുടെ ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി, മാധ്യമങ്ങൾ കോടതിയിലുണ്ടോ എന്ന് നേക്കേണ്ടതില്ലെന്നും നിരീക്ഷിച്ചു. ജുഡീഷ്യൽ റെക്കോർഡ്സിൽ പരമാർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ൽ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്.

The Kerala High Court dismissed a contempt petition filed by the survivor’s lawyer against the trial court judge in the actress assault case. The court said contempt proceedings would not stand against Sessions Judge Honey M. Varghese over the remarks cited in the petition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391970/high-court-rejects-petition-trial-judge-actress-assault-case)