---
title: "എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ ഫോര്‍മുല; അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കാൻ ആലോചന"
english_title: "Government Formula to End LPST Strike; Teacher-Student Ratio May Be Cut to 1:25"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391955/lpst-strike-government-formula-teacher-student-ratio"
published_at: "2026-11-17T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbebb73220e_lpst-strike-government-formula-teacher-student-ratio.jpg"
keywords: ["KeralaEducation", "LPSTStrike", "TeacherRatio", "GovernmentSchools", "PSCRecruitment"]
---

# എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ ഫോര്‍മുല; അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കാൻ ആലോചന

> **Lead Summary:** **തിരുവനന്തപുരം: **എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫോർമുലയുമായി സർക്കാർ. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി മാറ്റാനാണ് ആലോചന. നിലവിൽ ഇത് 1:30 ആണ്. എന്നാൽ ഈ ഇളവ് എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ല.

## Article Content

**തിരുവനന്തപുരം: **എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫോർമുലയുമായി സർക്കാർ. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി മാറ്റാനാണ് ആലോചന. നിലവിൽ ഇത് 1:30 ആണ്. എന്നാൽ ഈ ഇളവ് എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ല.

സർക്കാർ നിർദ്ദേശം നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ നിലവിലുള്ള 1:30 എന്ന അനുപാതം 1:25 ആയി കുറയ്ക്കും. ഇതിലൂടെ ഡിവിഷൻ നഷ്ടപ്പെട്ട് അധ്യാപകർ പുറത്താകുന്നത് ഒഴിവാക്കാനും, മറ്റ് സ്കൂളുകളിലേക്ക് സ്ഥലംമാറ്റുന്നത് തടയാനും സാധിക്കും.

150-ൽ കുറയാത്ത കുട്ടികളുള്ള സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലകളിൽ നിന്ന് ഒഴിവാക്കുമ്പോൾ, പകരം ദിവസവേതനത്തിന് നിയമിക്കുന്നതിന് പകരം പി.എസ്.സി വഴി സ്ഥിര നിയമനം നൽകും. ഇതുവഴി കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങും.

വളർമതി ഉൾപ്പെടെയുള്ള എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം നീണ്ടുപോകുന്നത് സർക്കാരിന് മേൽ സമ്മർദ്ദമായതിനെ തുടർന്നാണ് ഈ നിർണായക നീക്കം. പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വഴി സർക്കാരിന് ഏകദേശം 50 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

The Kerala government is considering a new formula to end the ongoing LPST candidates’ strike, including lowering the teacher-student ratio in government schools from 1:30 to 1:25. The move is expected to help prevent division losses and teacher transfers, but the concession will not apply to aided schools. The proposal, which could add an estimated ₹50 crore burden, may be taken up at the cabinet meeting tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391955/lpst-strike-government-formula-teacher-student-ratio)