---
title: "'മോഷ്ടാവ്' എന്ന് വിളിച്ച് പിഞ്ചുകുഞ്ഞിനോട് ക്രൂരത...! ബിസ്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 13 വയസുകാരനെ കടയുടമയും മകനും ചേർന്ന് തല്ലിക്കൊന്നു"
english_title: "Shop Owner and Son Arrested in Brutal Killing of 13-Year-Old Over Biscuit Theft Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391950/biscuit-theft-allegation-boy-killed-odisha"
published_at: "2026-11-17T10:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbe6870b450_biscuit-theft-allegation-boy-killed-odisha.jpg"
keywords: ["OdishaCrime", "ChildMurder", "PoliceArrest", "ShopOwner", "CCTVEvidence"]
---

# 'മോഷ്ടാവ്' എന്ന് വിളിച്ച് പിഞ്ചുകുഞ്ഞിനോട് ക്രൂരത...! ബിസ്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 13 വയസുകാരനെ കടയുടമയും മകനും ചേർന്ന് തല്ലിക്കൊന്നു

> **Lead Summary:** **ഭുവനേശ്വർ: **ഒഡിഷയിൽ അതിക്രൂര കൊലപാതകം. ബിസ്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 13 വയസുകാരനെ കടയുടമയും മകനും ചേർന്ന് തല്ലിക്കൊന്നു. ബലേശ്വർ ജില്ലയിലെ നിലഗിരി മേഖലയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. ടെന്റുലിയ ഗ്രാമവാസിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദിനെഷ് ബാഗ്സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമ സന്തോഷ് ബെഹ്റ, മകൻ മനസ് ബെഹ്റ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഭുവനേശ്വർ: **ഒഡിഷയിൽ അതിക്രൂര കൊലപാതകം. ബിസ്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 13 വയസുകാരനെ കടയുടമയും മകനും ചേർന്ന് തല്ലിക്കൊന്നു. ബലേശ്വർ ജില്ലയിലെ നിലഗിരി മേഖലയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. ടെന്റുലിയ ഗ്രാമവാസിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദിനെഷ് ബാഗ്സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമ സന്തോഷ് ബെഹ്റ, മകൻ മനസ് ബെഹ്റ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച കടയിൽനിന്ന് പലഹാരം വാങ്ങാനായി പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ കടക്ക് പിന്നിലുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനുവാദമില്ലാതെ കടയിൽനിന്ന് ബിസ്കറ്റ് എടുത്തുവെന്ന് ആരോപിച്ച് കുട്ടിയെ കടക്കുള്ളിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. '

ഈ മർദ്ദനമേറ്റാണ് കുട്ടി മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസെത്തി കടയുടെ പൂട്ടുപൊളിച്ച് പരിശോധന നടത്തുകയും, സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കുകയും ചെയ്തു. കുട്ടിയെ മർദ്ദിച്ചതായി കടയുടമ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കടക്ക് പിന്നിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതിലും പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

സംഭവമറിഞ്ഞ് പ്രക്ഷുബ്ധരായ നാട്ടുകാർ വലിയ പ്രതിഷേധവുമായി സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ ഏകദേശം 12 മണിക്കൂറോളം നാട്ടുകാർ സമരം തുടർന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

A 13-year-old boy in Odisha was allegedly beaten to death by a shop owner and his son after being accused of stealing biscuits. Police have arrested the two men, seized CCTV-related evidence, and are investigating the incident that sparked local outrage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391950/biscuit-theft-allegation-boy-killed-odisha)