---
title: "റെക്കോർഡ് നിരക്കിൽ നിന്ന് കുത്തനെ താഴേക്ക്; സ്വർണവില പവന് 99,760 രൂപയായി കുറഞ്ഞു"
english_title: "Gold Price Slumps From Record High; Pavan Falls to ₹99,760"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391945/gold-price-drops-below-one-lakh"
published_at: "2026-11-17T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbde1cc8008_gold-price-drops-below-one-lakh.jpg"
keywords: ["GoldPrices", "KeralaGoldRate", "SpotGold", "MarketUpdate", "PreciousMetals"]
---

# റെക്കോർഡ് നിരക്കിൽ നിന്ന് കുത്തനെ താഴേക്ക്; സ്വർണവില പവന് 99,760 രൂപയായി കുറഞ്ഞു

> **Lead Summary:** **കൊച്ചി: പ**ത്ത് മാസം മുമ്പ് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായ ഇടിവിനൊടുവിൽ ഇന്ന് ഒരു ലക്ഷത്തിന് താഴെയെത്തി. സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,760 രൂപയും, ഗ്രാമിന് 12,470 രൂപയുമായി താഴ്ന്നു.

## Article Content

**കൊച്ചി: പ**ത്ത് മാസം മുമ്പ് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായ ഇടിവിനൊടുവിൽ ഇന്ന് ഒരു ലക്ഷത്തിന് താഴെയെത്തി. സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,760 രൂപയും, ഗ്രാമിന് 12,470 രൂപയുമായി താഴ്ന്നു.

ഈ വർഷം ജനുവരി 29-ന് പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരംഇന്നലെയും സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞ് യഥാക്രമം 1,00,320 രൂപയും 12,540 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

നേരത്തെ ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 1,00,920 രൂപയിലും ഗ്രാമിന് 25 രൂപ വർധിച്ച് 12,615 രൂപയിലുമെത്തിയിരുന്നു. ഞായറാഴ്ചയും ഇതേ നിരക്ക് തന്നെയാണ് തുടർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് തവണകളിലായി പവന് 1,800 രൂപ കുറഞ്ഞ് 1,00,720 രൂപയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വില കുറഞ്ഞെങ്കിലും ഇന്ന് വിപണി ആരംഭിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ട്രോയ് ഔൺസിന് 1.59 ഡോളർ വർധിച്ച് 3,869.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Gold prices in Kerala fell sharply on Monday, with the rate of one pavan dropping below the ₹1 lakh mark to ₹99,760. The decline follows a series of recent fluctuations, even as spot gold saw a slight rise in the international market.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391945/gold-price-drops-below-one-lakh)