---
title: "ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...! കരച്ചിൽ മാറ്റാനെന്ന വ്യാജേന മുറിയിലേക്ക് കൊണ്ടുപോയി 11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ"
english_title: "Mother Rushed to Crying Baby, Found a Shocking Scene; 11-Month-Old Assaulted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391937/haridwar-infant-assault-pocso-case"
published_at: "2026-11-17T09:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbd1dabd8f4_haridwar-infant-assault-pocso-case.jpg"
keywords: ["HaridwarCase", "POCSOAct", "ChildAssault", "UttarakhandNews", "CrimeReport"]
---

# ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...! കരച്ചിൽ മാറ്റാനെന്ന വ്യാജേന മുറിയിലേക്ക് കൊണ്ടുപോയി 11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

> **Lead Summary:** **ഹരിദ്വാർ: ** 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കുടുംബപരിചയക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഹരിദ്വാർ പോലീസ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

## Article Content

**ഹരിദ്വാർ: ** 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കുടുംബപരിചയക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഹരിദ്വാർ പോലീസ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മ പാചകത്തിരക്കിലായിരുന്ന സമയത്ത് കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അല്പസമയത്തിന് ശേഷം കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ, കുഞ്ഞിനെ അതീവ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ കണ്ടയുടൻ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ നിന്നുള്ള കുടുംബം ഹരിദ്വാറിലെ ഒരു വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിയായ പ്രതി അടുത്തിടെയാണ് ഇതേ ഫാക്ടറിയിൽ ജോലിക്ക് കയറിയതും കുടുംബത്തിന് സമീപം വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയതും.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, പ്രതിക്കായി വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നും കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ കുന്ദൻ സിംഗ് റാണ അറിയിച്ചു.

A 11-month-old girl was allegedly sexually assaulted by a family acquaintance in Haridwar, Uttarakhand, after he took her into a room on the pretext of calming her down. The infant is in critical condition and has been shifted to AIIMS Rishikesh for advanced treatment, while police have registered a POCSO case and launched a search for the accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391937/haridwar-infant-assault-pocso-case)