---
title: "ചെറുപ്പത്തിലങ്ങ് തള്ളിക്കളയേണ്ട; കറിവേപ്പില നൽകും അത്ഭുത ആരോഗ്യഗുണങ്ങൾ!"
english_title: "Don’t Dismiss It Early: The Surprising Health Benefits of Curry Leaves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391930/curry-leaves-health-benefits"
published_at: "2026-11-17T08:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbc9878cd63_curry-leaves-health-benefits.jpg"
keywords: ["CurryLeaves", "HealthBenefits", "HairCare", "Digestion", "BloodSugarControl"]
---

# ചെറുപ്പത്തിലങ്ങ് തള്ളിക്കളയേണ്ട; കറിവേപ്പില നൽകും അത്ഭുത ആരോഗ്യഗുണങ്ങൾ!

> **Lead Summary:** ** ക**റിവേപ്പില ഭക്ഷണത്തിന് രുപവും മണവും നൽകാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് പലതരത്തിൽ ഗുണകരമായ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:

## Article Content

** ക**റിവേപ്പില ഭക്ഷണത്തിന് രുപവും മണവും നൽകാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് പലതരത്തിൽ ഗുണകരമായ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന ആരോഗ്യ ഗുണങ്ങൾ

മുടി വളർച്ചയ്ക്കും ആരോഗ്യത്തിനും: കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി വേരുകളെ ബലപ്പെടുത്താനും അകാലനര തടയാനും മുടി നന്നായി വളരാനും സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ: ദഹനം സുഗമമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ, പുളിച്ചുതികട്ടൽ, ഗ്യാസ് എന്നിവ കുറയ്ക്കാനും കറിവേപ്പില മികച്ചതാണ്. ഇതിലെ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ദഹനരസങ്ങളുടെ ഉൽപാദനത്തെ സഹായിക്കുന്നു.

പ്രമേഹ നിയന്ത്രണം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കറിവേപ്പിലയ്ക്ക് വലിയ പങ്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

കൊളസ്ട്രോൾ കുറയ്ക്കാൻ: ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കറിവേപ്പില സഹായകരമാണ്.

കരളിന്റെ ആരോഗ്യം: കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കരളിന്റെ പ്രവർത്തനം സുഗമമാക്കാനും ഇതിലുള്ള ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

കണ്ണിന്റെ കാഴ്ചശക്തിക്ക്: വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

**ഉപയോഗിക്കുന്ന വിധം**

കറികളിൽ ചേർക്കുന്നതിന് പുറമെ, രാവിലെ വെറും വയറ്റിൽ കുറച്ച് പച്ച കറിവേപ്പില നന്നായി ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അല്ലെങ്കിൽ കറിവേപ്പില ചട്നി, പൊടി എന്നിവയാക്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

Curry leaves are more than a flavoring ingredient; they are packed with nutrients and antioxidants that may support hair growth, digestion, blood sugar control, and heart health. The article also notes that curry leaves can be consumed in several ways, including chewing them raw, drinking infused water, or adding them as chutney or powder to meals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391930/curry-leaves-health-benefits)