---
title: "ഡെങ്കിപ്പനി വ്യാപനം; കാര്യവട്ടം ക്യാമ്പസ്‌ അടച്ചു, ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം"
english_title: "Dengue outbreak at Karyavattom campus hostel; college shut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391926/dengue-outbreak-karyavattom-campus-hostel"
published_at: "2026-11-17T07:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbba1cb05e0_dengue-outbreak-karyavattom-campus-hostel.jpg"
keywords: ["DengueFever", "KaryavattomCampus", "Thiruvananthapuram", "KeralaNews", "CollegeShutdown"]
---

# ഡെങ്കിപ്പനി വ്യാപനം; കാര്യവട്ടം ക്യാമ്പസ്‌ അടച്ചു, ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനി ഹോസ്റ്റലിൽ ഡെങ്കിപ്പനി പടരുന്നതിനെ തുടർന്ന് കോളജും ഹോസ്റ്റലും അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനി ഹോസ്റ്റലിൽ ഡെങ്കിപ്പനി പടരുന്നതിനെ തുടർന്ന് കോളജും ഹോസ്റ്റലും അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. രോഗം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് കോളജ് അടയ്ക്കാൻ തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിലാണ് നടപടി. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനിച്ചു. ഹോസ്റ്റൽ മുഴുവനായും ഫോഗ് ചെയ്ത് നിയന്ത്രിക്കുമെന്നും അറിയിച്ചു.

ആദ്യം 10 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്. രോഗലക്ഷണങ്ങൾ ഉള്ള നിരവധി പേർ ഇനിയും ഉണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു. അവധിക്ക് നാട്ടിൽ പോയ ചില കുട്ടികൾക്കും പനി ബാധിച്ചതായും പറയുന്നു.

Dengue fever has spread in the women’s hostel at the Kariavattom campus of Kerala University in Thiruvananthapuram, prompting authorities to shut the college and hostel. Classes will move fully online, and the hostel will be fogged as part of containment measures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391926/dengue-outbreak-karyavattom-campus-hostel)