---
title: "'വളർത്തുതത്തയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി'; ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് കഠിനതടവ് ശിക്ഷ"
english_title: "Security Guard Gets 20-Year Rigorous Imprisonment for Assaulting 9-Year-Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391912/security-guard-20-year-sentence-child-assault"
published_at: "2026-11-17T05:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb9e836f964_security-guard-20-year-sentence-child-assault.jpg"
keywords: ["HyderabadCase", "POCSO", "ChildSafety", "SecurityGuard", "CourtVerdict"]
---

# 'വളർത്തുതത്തയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി'; ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് കഠിനതടവ് ശിക്ഷ

> **Lead Summary:** ഹൈദരാബാദ്: ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ വെച്ച് ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് 20 വർഷം കഠിനതടവ്. അസം സ്വദേശിയായ റണോജ് തായ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

## Article Content

ഹൈദരാബാദ്: ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ വെച്ച് ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് 20 വർഷം കഠിനതടവ്. അസം സ്വദേശിയായ റണോജ് തായ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. കോടതി 2,000 രൂപ പിഴയും ഇരയായ കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്.

2024 ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കാപെറ്റിലെ 'സൺഷൈൻ ഇക്കോപോളിസ്' അപ്പാർട്ട്മെന്റിലാണ് പ്രതി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നത്.

കാണാതായ തന്റെ വളർത്തു തത്തയെ തിരഞ്ഞു നടക്കുകയായിരുന്ന ഒമ്പതുവയസ്സുകാരിയോട് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി കുട്ടിയെ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.

എന്നാൽ ധൈര്യം വീണ്ടെടുത്ത കുട്ടി പ്രതിയെ തള്ളിമാറ്റി കരഞ്ഞുകൊണ്ട് താഴേക്ക് ഓടുകയും വിവരം അമ്മയോട് തുറന്നുപറയുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് നർസിംഗി പൊലീസ് ആഗസ്റ്റ് 22-ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

A security guard in Hyderabad has been sentenced to 20 years of rigorous imprisonment for sexually assaulting a nine-year-old girl in a gated community. The court also imposed a fine of Rs 2,000 and ordered Rs 3 lakh compensation for the victim.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391912/security-guard-20-year-sentence-child-assault)