---
title: "അമ്മയ്ക്കു വേണ്ടി....! മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് തടയാന്‍ ശ്രമിച്ച 16കാരനെ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു"
english_title: "Father Beats 16-Year-Old Son to Death for Trying to Stop Parents’ Fight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391901/father-beats-teen-son-to-death"
published_at: "2026-11-16T22:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb37470b69a_father-beats-teen-son-to-death.jpg"
keywords: ["KarnatakaCrime", "DomesticViolence", "TeenMurder", "PoliceCustody"]
---

# അമ്മയ്ക്കു വേണ്ടി....! മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് തടയാന്‍ ശ്രമിച്ച 16കാരനെ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു

> **Lead Summary:** അച്ഛനമ്മമാർ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ച് ഇടപെട്ട 16 വയസ്സുകാരനെ അച്ഛൻ ഇരുമ്പുദണ്ഡുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ചൗഡനായകനപാള്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

അച്ഛനമ്മമാർ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ച് ഇടപെട്ട 16 വയസ്സുകാരനെ അച്ഛൻ ഇരുമ്പുദണ്ഡുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ചൗഡനായകനപാള്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൗഡനായകനപാള്യ സ്വദേശിയായ നഞ്ചെ ഗൗഡ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയുമായി പതിവായി വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പതിവുപോലെ ഭാര്യയുമായി വഴക്കുണ്ടായപ്പോഴാണ് മകൻ സുനിൽ തടയാൻ ശ്രമിച്ചത്.

ഇതിൽ പ്രകോപിതനായ ഗൗഡ ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കുകയും മകനെ വീടിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് 16കാരനെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗൗഡയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടുകയും പോലീസ് കൊണ്ടുപോകുന്നതിനിടെ പ്രതിയെ മർദ്ദിക്കുകയും ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. 

A 16-year-old boy was beaten to death by his father in Chaudanayakanapalya village in Karnataka’s Tumakuru district after he tried to intervene in a fight between his parents. Police have taken the accused into custody and later sent him to judicial custody, while angry locals gathered outside the house and assaulted him during the arrest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391901/father-beats-teen-son-to-death)