---
title: "ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദുരന്തം; ടൂറിസ്റ്റ് ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം"
english_title: "Hospital Nurse Killed After Private Bus Hits Bike in Thakkalai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391894/thakkalai-private-bus-bike-accident-nurse-death"
published_at: "2026-11-16T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb2a42c6b3c_thakkalai-private-bus-bike-accident-nurse-death.jpg"
keywords: ["ThakkalaiAccident", "PrivateBus", "HospitalNurse", "RoadSafety", "TamilNaduNews"]
---

# ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദുരന്തം; ടൂറിസ്റ്റ് ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം : തക്കലയില്‍ ടൂറിസ്റ്റ് ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

## Article Content

തിരുവനന്തപുരം : തക്കലയില്‍ ടൂറിസ്റ്റ് ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്യാകുമാരി ജില്ലയിലെ തക്കല ഹെഡ്ക്വാര്‍ട്ടേഴ്‌സ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ഫ്‌ളോറന്‍സ് ജാസ്മിന്‍ (46) ആണ് മരിച്ചത്. ഇലവുവിള സിഎസ്‌ഐ ചര്‍ച്ചിലെ പാസ്റ്റര്‍ സ്റ്റാലിന്‍ വിനു ജോണ്‍സിന്റെ ഭാര്യയാണ് ജാസ്മിന്‍. രണ്ട് മക്കളുണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മണലി ഭാഗത്ത് വച്ച് പിന്നില്‍ അതിവേഗത്തിലെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നഴ്‌സ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

സ്ഥലത്തെത്തിയ തക്കല പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

A government hospital nurse died after a private tourist bus hit her two-wheeler from behind in Thakkalai, Kanyakumari district. The victim, Florence Jasmin, was returning home after duty when the accident occurred; police have registered a case against the bus driver.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391894/thakkalai-private-bus-bike-accident-nurse-death)