---
title: "'ഒരു കുടുംബത്തിന്റെ തീരാനൊമ്പരമായി ജുനൈദ്'; വൈദ്യുതാഘാത മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, സമഗ്ര അന്വേഷണത്തിന് ഉത്തരവ്"
english_title: "Human Rights Commission Registers Case in Stay Wire Shock Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391893/human-rights-commission-stay-wire-shock-death"
published_at: "2026-11-16T21:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb273f94b6c_human-rights-commission-stay-wire-shock-death.jpg"
keywords: ["HumanRightsCommission", "Malappuram", "KSEB", "StudentDeath", "KeralaNews"]
---

# 'ഒരു കുടുംബത്തിന്റെ തീരാനൊമ്പരമായി ജുനൈദ്'; വൈദ്യുതാഘാത മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, സമഗ്ര അന്വേഷണത്തിന് ഉത്തരവ്

> **Lead Summary:** മലപ്പുറം: മലപ്പുറം വൈദ്യുതക്കാലിലെ സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അപകടത്തിന്റെ കാരണം വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

## Article Content

മലപ്പുറം: മലപ്പുറം വൈദ്യുതക്കാലിലെ സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അപകടത്തിന്റെ കാരണം വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം ജില്ലാ കളക്ടറും കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. ഡിസംബർ 3ന് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനടുത്തെ പാടത്തൂടെയുള്ള വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചെറുമുക്ക് സ്വദേശിയായ ജുനൈദ് മരിച്ചത്.

സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിടുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നതും സുരക്ഷാ വീഴ്ചകളുണ്ടായോയെന്നും പരിശോധിക്കാനാണ് ഇപ്പോഴത്തെ കമ്മീഷൻ നടപടി.

The Human Rights Commission has taken up the death of 13-year-old student Junaid in Malappuram after he was electrocuted from a stay wire near his home. The commission has ordered a detailed inquiry and asked the district collector and KSEB executive engineer to submit reports within 15 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391893/human-rights-commission-stay-wire-shock-death)