---
title: "പാമ്പൻ പാലത്തിൽ ട്രെയിനിൽനിന്ന് ചാടിയ മലയാളി യുവതിക്ക് പരിക്ക്"
english_title: "Malayali Woman Injured After Jumping From Train on Pamban Bridge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391886/malayali-woman-injured-pamban-bridge"
published_at: "2026-11-16T20:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb18d933d07_malayali-woman-jumps-pamban-bridge-new.jpg"
keywords: ["PambanBridge", "KeralaWoman", "RailwayPolice", "Rameswaram", "AmrithaExpress", "TrainAccident", "KeralaNews"]
---

# പാമ്പൻ പാലത്തിൽ ട്രെയിനിൽനിന്ന് ചാടിയ മലയാളി യുവതിക്ക് പരിക്ക്

> **Lead Summary:** രാമേശ്വരം : രാമേശ്വരത്തെ പാമ്പൻ പാലത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ ട്രെയിനിൽ നിന്ന് ചാടിയ രണ്ടുപേർക്ക് പിന്നാലെ അന്വേഷണം തുടരുന്നു. ശനിയാഴ്ച രാത്രി ഒരു യുവാവ് കടലിലേക്ക് ചാടിയതിന് പിന്നാലെ ഞായറാഴ്ച രാവിലെ മലയാളി യുവതി ട്രെയിനിൽനിന്ന് ചാടി പരിക്കേറ്റു. രണ്ടുപേരുടെയും സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.

## Article Content

രാമേശ്വരം : രാമേശ്വരത്തെ പാമ്പൻ പാലത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ ട്രെയിനിൽ നിന്ന് ചാടിയ രണ്ടുപേർക്ക് പിന്നാലെ അന്വേഷണം തുടരുന്നു. ശനിയാഴ്ച രാത്രി ഒരു യുവാവ് കടലിലേക്ക് ചാടിയതിന് പിന്നാലെ ഞായറാഴ്ച രാവിലെ മലയാളി യുവതി ട്രെയിനിൽനിന്ന് ചാടി പരിക്കേറ്റു. രണ്ടുപേരുടെയും സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോയ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവാണ് ആദ്യം ചാടിയത്. ട്രെയിൻ പാമ്പൻ റെയിൽപാലത്തിൽ കടലിന് നടുവിലൂടെയുള്ള ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വിവരം കിട്ടിയ ഉടൻ റെയിൽവേ പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

പിന്നീട് ഞായറാഴ്ച രാവിലെ പാമ്പനിലെ മുല്ലിമുനൈക്ക് സമീപം യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. തുടർന്ന് മറൈൻ പൊലീസ് എത്തി മൃതദേഹം വീണ്ടെടുത്തു. മരിച്ചയാളുടെ പേരും സ്വദേശവും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

 മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന മലയാളി യുവതിയാണ് പാമ്പൻ റെയിൽപാലത്തിൽ നിന്ന് ചാടിയത്. പാലക്കാട് മുണ്ടൂർ സ്വദേശി ശിഫാനയാണ് ട്രെയിനിൽനിന്ന് ചാടിയത്. ട്രെയിൻ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.

കടലിലേക്ക് വീഴാതെ പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ഇടിച്ചതിനാൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ റെയിൽവേ പൊലീസ് അവരെ രക്ഷപ്പെടുത്തി രാമനാഥപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായാണ് വിവരം.

രക്ഷപ്പെടുത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നതിനാൽ യുവതിയുടെ പേര് ആദ്യഘട്ടത്തിൽ തിരിച്ചറിയാനായിരുന്നില്ല. യുവതി എന്തിനാണ് ട്രെയിനിൽനിന്ന് ചാടിയതെന്നത് വ്യക്തമല്ല. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ രാമനാഥപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

A Malayali woman identified as Shifana from Mundur, Palakkad, was seriously injured after jumping from the Amrita Express on the Pamban Rail Bridge in Rameswaram. Police said she hit the bridge’s safety wall and was rescued before being admitted to Ramanathapuram Government Medical College Hospital. In a separate incident hours earlier, a man who jumped from another train was later found dead on the shore, and police are investigating both cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391886/malayali-woman-injured-pamban-bridge)