---
title: "'രണ്ടുദിവസമായി അടഞ്ഞുകിടന്ന വീട്; വാതിൽ തുറന്നപ്പോൾ കണ്ടത് രണ്ട് മൃതദേഹങ്ങൾ'; കൊല്ലത്ത് വയോധിക ദമ്പതികൾ മരിച്ച നിലയിൽ"
english_title: "Elderly Couple Found Dead in Kollam Home After House Remained Locked for Two Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391884/elderly-couple-found-dead-kollam-home"
published_at: "2026-11-16T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb14fdb3a88_elderly-couple-found-dead-kollam-home.jpg"
keywords: ["KollamNews", "KeralaNews", "ElderlyCouple", "PoliceInvestigation", "DeathCase"]
---

# 'രണ്ടുദിവസമായി അടഞ്ഞുകിടന്ന വീട്; വാതിൽ തുറന്നപ്പോൾ കണ്ടത് രണ്ട് മൃതദേഹങ്ങൾ'; കൊല്ലത്ത് വയോധിക ദമ്പതികൾ മരിച്ച നിലയിൽ

> **Lead Summary:** കൊല്ലം : ഉളിയക്കോവിലിൽ വയോധിക ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ , ഭാര്യ ബീന മുകുന്ദൻ എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടനെ വീടിന്റെ ഹാളിൽ നിലത്ത് വീണുകിടക്കുന്ന നിലയിലും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കൊല്ലം : ഉളിയക്കോവിലിൽ വയോധിക ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ , ഭാര്യ ബീന മുകുന്ദൻ എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടനെ വീടിന്റെ ഹാളിൽ നിലത്ത് വീണുകിടക്കുന്ന നിലയിലും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടുദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് വീടിന്റെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദമ്പതികൾ ഇരുവരും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നവരാണെന്നാണ് വിവരം. ഇവരുടെ മക്കൾ വിദേശത്താണ് താമസിക്കുന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

An elderly couple was found dead inside their home in Uliyakkovil, Kollam. Police discovered the bodies after neighbors reported that the house had remained locked for two days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391884/elderly-couple-found-dead-kollam-home)