---
title: "കോച്ചിങ് സെന്റർ ജീവനക്കാരി: വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോ അയച്ച കേസിൽ നടപടി"
english_title: "Coaching Centre Staffer Booked for Sending Explicit Videos to Minors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391871/coaching-center-staffer-obscene-videos-students"
published_at: "2026-11-16T18:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb042234909_coaching-center-staffer-obscene-videos-students.jpg"
keywords: ["NagpurNews", "CrimeNews", "POCSOAct", "MaharashtraPolice", "CoachingCentre"]
---

# കോച്ചിങ് സെന്റർ ജീവനക്കാരി: വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോ അയച്ച കേസിൽ നടപടി

> **Lead Summary:** മുംബൈയിലെ നാഗ്പുര്‍ കാംപ്റ്റിയിലെ ഒരു കോച്ചിങ് സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വിഡിയോകളും വാട്സാപ് വഴി അയച്ചതായി ആരോപിച്ച് 24കാരിയായ കോച്ചിങ് സെന്റർ ജീവനക്കാരിക്കെതിരെ കേസ്. പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് നടപടി എടുത്തത്.

## Article Content

മുംബൈയിലെ നാഗ്പുര്‍ കാംപ്റ്റിയിലെ ഒരു കോച്ചിങ് സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വിഡിയോകളും വാട്സാപ് വഴി അയച്ചതായി ആരോപിച്ച് 24കാരിയായ കോച്ചിങ് സെന്റർ ജീവനക്കാരിക്കെതിരെ കേസ്. പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് നടപടി എടുത്തത്.

2026 ജൂലൈ 14നും 31നും ഇടയിലാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മഹാരാഷ്ട്രയിലെ ഓൾഡ് കാംപ്റ്റീ പൊലീസ് സ്റ്റേഷനിലാണ് ശനിയാഴ്ച കേസ് റജിസ്റ്റർ ചെയ്തത്.

ഒരു സ്ത്രീ ജില്ലാ ശിശുസംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ശിശുസംരക്ഷണ സമിതി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

കോച്ചിങ് സെന്ററിൽ യുവതി ഏതു മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. എത്ര കുട്ടികൾക്ക് ഇത്തരത്തിലുള്ള വിഡിയോകളും സന്ദേശങ്ങളും ലഭിച്ചു, ലഭിച്ച മെസേജുകൾ മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്തതാണോ എന്നിവയും പരിശോധിക്കുന്നു.

കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവതിയുടെ ഫോൺ സീൽ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ ഈ ഫോണിൽ നിന്നാണോ കൈമാറ്റം ചെയ്തതെന്ന് ഉറപ്പാക്കാൻ സാങ്കേതിക തെളിവുകളും പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391871/coaching-center-staffer-obscene-videos-students)