---
title: "ടിക് ടോക്ക് ലൈവിനിടെ ആറാം നിലയിൽ നിന്ന് വീണ് 14കാരിക്ക് ദാരുണാന്ത്യം"
english_title: "14-Year-Old Girl Dies After Falling From Sixth Floor During TikTok Live"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391868/ruka-dies-tiktok-live-fall-japan"
published_at: "2026-11-16T17:22:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaf0fee93f6_ruka-dies-tiktok-live-fall-japan.jpg"
keywords: ["TikTokLive", "JapanNews", "TeenDeath", "ViralVideo", "SocialMedia"]
---

# ടിക് ടോക്ക് ലൈവിനിടെ ആറാം നിലയിൽ നിന്ന് വീണ് 14കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** ജപ്പാന്‍ :ജപ്പാനിൽ ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ആറാം നിലയിൽ നിന്ന് വീണ് 14കാരിയായ റുക മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഞെട്ടലിലാണ്.

## Article Content

ജപ്പാന്‍ :ജപ്പാനിൽ ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ആറാം നിലയിൽ നിന്ന് വീണ് 14കാരിയായ റുക മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഞെട്ടലിലാണ്.

അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലെ ബാൽക്കണിയിൽ കൈവരിക്കു മുകളിലിരുന്നാണ് റുക ലൈവ് ചെയ്തത്. ഇതിനിടെ ബാലൻസ് തെറ്റി പെൺകുട്ടി പിന്നിലേക്ക് മറിഞ്ഞു. വീഴാതിരിക്കാൻ ഏതാനും നിമിഷങ്ങൾ കൈവരിയിൽ മുറുകെ പിടിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ഗുരുതരമായി തലക്ക് പരുക്കേറ്റ റുകയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മിഡിൽ സ്കൂൾ വിദ്യാർഥിനിയായിരുന്നു റുക. ലൈവ് സ്ട്രീമിംഗിനിടെയുണ്ടായ അപകടം കൂടുതൽ ആളുകളെ നടുക്കിയിരിക്കുകയാണ്.

പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും കടുത്ത ദുഃഖത്തിലാഴ്ത്തി. അടുത്തകാലത്ത് റുക വ്യക്തിപരമായ ചില പ്രതിസന്ധികളിലൂടെയും മാനസിക സമ്മർദങ്ങളിലൂടെയും കടന്നുപോയിരുന്നതായി അടുത്തുള്ളവർ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

A 14-year-old girl named Ruka died in Japan after falling from the sixth floor while livestreaming on TikTok. The incident, captured on camera, has shocked her friends, followers and social media users.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391868/ruka-dies-tiktok-live-fall-japan)