---
title: "കടലിൽ പോകരുതേ, കനത്ത കാറ്റും മോശം കാലാവസ്ഥയും! ബംഗാൾ ഉൾക്കടലിൽ വൻ ജാഗ്രതാ നിർദ്ദേശം"
english_title: "High Alert in Bay of Bengal; Fishing Banned from November 16 to 20"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391865/bay-of-bengal-fishing-ban-alert"
published_at: "2026-11-16T17:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaea72f2532_bay-of-bengal-fishing-ban-alert.jpg"
keywords: ["BayOfBengal", "FishingBan", "WeatherAlert", "IMDWarning", "KeralaNews"]
---

# കടലിൽ പോകരുതേ, കനത്ത കാറ്റും മോശം കാലാവസ്ഥയും! ബംഗാൾ ഉൾക്കടലിൽ വൻ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: **കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ബാധകമല്ല. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ബാധകമല്ല. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ, നവംബർ 16 മുതൽ 20 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എത്രയും പെട്ടെന്ന് സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കടലിൽ ശക്തമായ കാറ്റും തിരമാലകളും ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ അടുത്ത ദിവസങ്ങളിൽ തൊഴിലാളികൾ കടലിൽ പോകാവൂ എന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

The India Meteorological Department has issued a strong caution for the Bay of Bengal due to a new low-pressure system, warning of rough weather and strong winds. Fishermen have been told not to venture into the sea from November 16 to 20 and those already offshore should return to safer shores immediately.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391865/bay-of-bengal-fishing-ban-alert)