---
title: "പതിനെട്ടാം പടി കയറാൻ ഭക്തജനപ്രവാഹം! മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു"
english_title: "Sabarimala Opens for Mandala Season; Pilgrims Begin Arriving in Large Numbers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391861/sabarimala-opens-mandala-season"
published_at: "2026-11-16T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afae0e4b7c37_sabarimala-opens-mandala-season.jpg"
keywords: ["Sabarimala", "MandalaSeason", "Pilgrimage", "KeralaNews", "TempleFestival"]
---

# പതിനെട്ടാം പടി കയറാൻ ഭക്തജനപ്രവാഹം! മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

> **Lead Summary:** **ശബരിമല: മ**ണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്.

## Article Content

**ശബരിമല: മ**ണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്.

ഇന്ന് രാത്രി പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. നാളെ (നവംബർ 17) വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി സന്നിധാനം നടയും, എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം നടയും തുറക്കും.

ഇതോടെ രണ്ടുമാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് ഔദ്യോഗിക തുടക്കമായി. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് ദർശനത്തിനായി സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Sabarimala temple has opened for the Mandala-Makaravilakku pilgrimage season, marking the formal start of the two-month annual observance. The sanctum was opened in the presence of the thantri, and thousands of devotees are already arriving for darshan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391861/sabarimala-opens-mandala-season)