---
title: "കോഴിക്കോട് റൂറൽ പോലീസ് ഉന്നതികളിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു"
english_title: "Kozhikode Rural Police Organize Computer Training and Football Tournament for Tribal Youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391837/kozhikode-rural-police-tribal-youth-training-tournament"
published_at: "2026-11-16T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afabc18cbdfc_kozhikode-rural-police-tribal-youth-training-tournament.jpg"
keywords: ["KozhikodePolice", "TribalYouth", "ComputerTraining", "FootballTournament", "CyberAwareness"]
---

# കോഴിക്കോട് റൂറൽ പോലീസ് ഉന്നതികളിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. നവംബർ 15 ന് രാവിലെ 10 ന് വട്ടച്ചിറ ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പരിപാടി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. നവംബർ 15 ന് രാവിലെ 10 ന് വട്ടച്ചിറ ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പരിപാടി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയായി. ഊരുമൂപ്പന്മാരെയും ഉന്നതിയിലെ മുതിർന്ന പൗരന്മാരെയും ജില്ലാ പോലീസ് മേധാവി പൊന്നാടയണിയിച്ച് ആദരിച്ചു. സൈബർ മേഖലയിലെ ചതിക്കുഴികളെക്കുറിച്ച് കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപ് ബോധവൽക്കരണ ക്ലാസ് നടത്തി.

കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ പരിശീലകനായ ജിതിൻ പി. ബാബു ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർമാരായ ബാബു പട്ടരാട്ട്, ചന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാനസ് സുബൈർ, സത്യൻ ചോലയിൽ, കോഴിക്കോട് റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശ്രീകുമാർ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റസാഖ്, സബ് ഇൻസ്പെക്ടർ ബീന, വട്ടച്ചിറ ഊരുമൂപ്പൻ അയ്യപ്പൻ, എസ്. ടി. പ്രമോട്ടർ ശ്യാം കിഷോർ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വട്ടച്ചിറ ഉന്നതി ഗ്രൗണ്ടിൽ ആരംഭിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ പോലീസ് മേധാവി കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത ടീമുകൾക്ക് ഫുട്ബോളും സ്പോർട്സ് കിറ്റും വിതരണം ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിൽ നിന്നുള്ള ആറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന് മുന്നോടിയായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമും ഉന്നതികളിൽ നിന്നുള്ള ബെസ്റ്റ് ഫൈവ്സ് ടീമും തമ്മിൽ സൗഹൃദ മത്സരം നടന്നു.

ആവേശകരമായ ഫൈനലിൽ ലെജൻഡ്സ് വട്ടച്ചിറയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് പരാജയപ്പെടുത്തി ഗ്രീൻ വാലി വട്ടച്ചിറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലെജൻഡ്സ് വട്ടച്ചിറയുടെ പത്താം നമ്പർ താരം ജിനീഷ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ട്രൈബൽ മേഖലയിലെ ജനങ്ങളുടെ സമഗ്രമായ ഉന്നമനമാണ് ഇത്തരം കർമ്മപരിപാടികളുടെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.

യുവതലമുറയെ കമ്പ്യൂട്ടറും ഡിജിറ്റൽ സംവിധാനങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനൊപ്പം ലഹരി പോലുള്ള സാമൂഹിക തിന്മകളിൽ അകപ്പെടാതെ ക്രിയാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജനമൈത്രി പരിപാടികളിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.

Kozhikode Rural Police, along with the Kodanchery police and Tribal Janamaithri Safety Project, conducted basic computer training and a five-a-side football tournament for youth from tribal settlements in the Kodanchery police station limits. The initiative also included cyber safety awareness sessions, honors for community elders, and a friendly match before Green Valley Vattachira won the tournament final on penalties.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391837/kozhikode-rural-police-tribal-youth-training-tournament)