---
title: "'സാവകാശം നൽകിയിരുന്നു, ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് സാധിച്ചില്ല'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്"
english_title: "South Indian Bank Responds to Perambra Eviction Death Amid Protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391830/perambra-eviction-death-bank-response"
published_at: "2026-11-16T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afab33cecd18_perambra-eviction-death-bank-response.jpg"
keywords: ["SouthIndianBank", "Perambra", "Eviction", "LoanSettlement", "KeralaNews"]
---

# 'സാവകാശം നൽകിയിരുന്നു, ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് സാധിച്ചില്ല'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ രംഗത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ രംഗത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള വിവിധ അവസരങ്ങളും മതിയായ സാവകാശവും ഇടപാടുകാർക്ക് നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് സാധിച്ചില്ലെന്നും ബാങ്ക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

അതേസമയം, മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബാംഗങ്ങളും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയ സമയത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജപ്തി നടപടികൾ ഒഴിവാക്കാൻ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ലെന്നും, ഇതിന്റെ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏറ്റുവാങ്ങിയ മൃതദേഹം ബാങ്കിന് മുന്നിലെ പ്രതിഷേധ സമരത്തിന് ശേഷം കൂത്താളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

South Indian Bank said it followed all legal procedures in the eviction process linked to the death of a homemaker in Perambra. The bank stated that multiple opportunities, including one-time settlement options and sufficient time to repay the loan, had been provided but were not used. Meanwhile, the family and local residents protested outside the bank’s Nadapuram branch, alleging that the woman died by suicide after being denied more time.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391830/perambra-eviction-death-bank-response)