---
title: "'പെൺസുഹൃത്തിന് സ്വപ്നവീട് പണിയാൻ സ്വർണമോഷണം; മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ബസിൽ നിന്ന്"
english_title: "Main accused in Madurai Tanishq robbery arrested from bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391828/madurai-tanishq-robbery-main-accused-arrested"
published_at: "2026-11-16T12:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaaf2e744e2_madurai-tanishq-robbery-main-accused-arrested.jpg"
keywords: ["MaduraiRobbery", "TanishqHeist", "CrimeNews", "TamilNaduPolice", "Nishanth"]
---

# 'പെൺസുഹൃത്തിന് സ്വപ്നവീട് പണിയാൻ സ്വർണമോഷണം; മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ബസിൽ നിന്ന്

> **Lead Summary:** മധുര: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നിഷാന്ത് അറസ്റ്റിലായി. സേലത്തേക്ക് പോയ ബസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ധർമപുരിക്ക് അടുത്ത് വച്ചായിരുന്നു അറസ്റ്റ്.

## Article Content

മധുര: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നിഷാന്ത് അറസ്റ്റിലായി. സേലത്തേക്ക് പോയ ബസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ധർമപുരിക്ക് അടുത്ത് വച്ചായിരുന്നു അറസ്റ്റ്.

പെൺസുഹൃത്ത് മീനാക്ഷിക്ക് വീട് നിർമിക്കാനാണ് കവർച്ച നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മീനാക്ഷിയും നിഷാന്തിന്റെ അച്ഛനും നേരത്തെ തന്നെ പിടിയിലായിരുന്നു. നിഷാന്തിന്റെ അമ്മയെ അടക്കം ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

പൊലീസ് വളഞ്ഞ സമയത്ത് നിഷാന്ത് ബസിന്റെ വിൻഡോ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചതായും വിവരമുണ്ട്. എന്നാൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾ സേലത്തേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.

മീനാക്ഷിയെ ബന്ധപ്പെട്ടിരുന്നത് തിരുപ്പൂരിൽ നിന്നായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ അടുത്തുള്ള ജില്ലകളിലോ പടിഞ്ഞാറൻ തമിഴ്നാട്ടിലോ നിഷാന്ത് ഉണ്ടാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കേരളത്തിലും കർണാടകത്തിലും ഉൾപ്പെടെ പരിശോധന വ്യാപിപ്പിച്ചിരുന്നു.

ഇനി എത്ര കിലോ സ്വർണം നിഷാന്തിന്റെ പക്കലുണ്ടെന്നതടക്കം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കവർച്ചയുടെ സൂത്രധാരൻ നിഷാന്താണെന്ന് മീനാക്ഷി നൽകിയ മൊഴിയിലുണ്ട്. കവർച്ചയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്.

Nishanth, the main accused in the Madurai Tanishq jewellery robbery case, was arrested from a bus bound for Salem near Dharmapuri. Police suspect he orchestrated the heist and are continuing their probe into the missing gold and possible accomplices.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391828/madurai-tanishq-robbery-main-accused-arrested)