---
title: "ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് കനിഞ്ഞില്ല! പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം"
english_title: "Perambra Woman Dies by Suicide Amid Loan Recovery Threat; Protest Erupts Outside Bank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391811/perambra-woman-suicide-bank-protest"
published_at: "2026-11-16T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa9af508644_perambra-woman-suicide-bank-protest.jpg"
keywords: ["KeralaNews", "BankProtest", "LoanRecovery", "Perambra", "SuicideCase"]
---

# ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് കനിഞ്ഞില്ല! പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര കൂത്താളി സ്വദേശിനി സവിത ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര കൂത്താളി സ്വദേശിനി സവിത ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് കടന്നതാണ് സവിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. സവിതയും ഭർത്താവ് ബാബുവും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപയോളം ഇവർ തിരിച്ചടച്ചിരുന്നു. എന്നാൽ പലിശയടക്കം നിലവിൽ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി ഇത് മാറുകയായിരുന്നു.

വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് സവിത ജീവനൊടുക്കിയതെന്നാണ് പരാതി. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ബാബു ജോലിക്കും രണ്ട് പെൺമക്കൾ പഠിക്കാനുമായി പോയ സമയത്താണ് സവിതയെ പഴയ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് കുറ്റ്യാടി റോഡിൽ ഗതാഗത തടസ്സം തുടരുകയാണ്. നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.

A woman from Perambra, Savita (42), died by suicide after alleged loan recovery pressure and impending foreclosure from a bank. CPM workers and locals staged a protest outside the bank with her body, demanding action against bank officials.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391811/perambra-woman-suicide-bank-protest)