---
title: "ആഹാ... കൊള്ളാമല്ലോ ഈ വിലയിടിവ്! സ്വർണം വാങ്ങാൻ പോകുന്നവർക്ക്  ലോട്ടറി; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ!"
english_title: "Gold Price Drops by Rs 600 per Pavan in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391803/kerala-gold-price-drops-pavan-600-new"
published_at: "2026-11-16T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8fcb36aa7_kerala-gold-price-drops-pavan-600.jpg"
keywords: ["GoldPrice", "KeralaGoldRate", "BullionMarket", "SilverPrice", "FedRateHike"]
---

# ആഹാ... കൊള്ളാമല്ലോ ഈ വിലയിടിവ്! സ്വർണം വാങ്ങാൻ പോകുന്നവർക്ക്  ലോട്ടറി; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ!

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,00,920 രൂപയായിരുന്നു നിരക്ക്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലൂടെയാണ് നിലവിൽ സ്വർണവിപണി കടന്നുപോകുന്നത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,00,920 രൂപയായിരുന്നു നിരക്ക്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലൂടെയാണ് നിലവിൽ സ്വർണവിപണി കടന്നുപോകുന്നത്.

ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 11 ഡോളർ ഇടിഞ്ഞ് 3,870 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്; 3.5 ശതമാനത്തിലേറെ കുറഞ്ഞ് 47.47 ഡോളറിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്.

പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വീണ്ടും കനക്കുന്നതും ഇതിനെത്തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവുമാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഇതിനുപുറമെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന വിലയിരുത്തലുകളും സ്വർണവില ഇടിയാൻ കാരണമായി.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 23 ശതമാനത്തിലേറെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവില എത്തിനിൽക്കുന്നത്. ജനുവരി 29-ന് പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലേക്കും, രാജ്യാന്തര വിപണിയിൽ ഔൺസിന് 5,594.82 ഡോളറിലേക്കും സ്വർണം ഉയർന്നിരുന്നു. പിന്നീട് പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയിൽ ചാഞ്ചാടിയ വിലയാണ് ഇപ്പോൾ വലിയ വീഴ്ച നേരിട്ടിരിക്കുന്നത്.

Gold prices in Kerala fell sharply again, with the rate dropping by Rs 600 per pavan to Rs 1,00,320 and by Rs 75 per gram to Rs 12,540. The decline follows weakness in global bullion markets, rising crude oil prices, and expectations of further US Federal Reserve rate hikes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391803/kerala-gold-price-drops-pavan-600-new)