---
title: "ബൈക്കപകടമെന്ന് കരുതി, പരിശോധിച്ചപ്പോൾ മുഖത്ത് വെടിയേറ്റ പാട്; കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kasaragod Youth Found Dead with Gunshot Wound After Suspected Bike Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391790/kasaragod-youth-found-dead-gunshot-wound"
published_at: "2026-11-16T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa7d03174de_kasaragod-youth-found-dead-gunshot-wound.jpg"
keywords: ["KasaragodNews", "GunshotDeath", "PoliceInvestigation", "KeralaCrime", "HaiderAli"]
---

# ബൈക്കപകടമെന്ന് കരുതി, പരിശോധിച്ചപ്പോൾ മുഖത്ത് വെടിയേറ്റ പാട്; കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കാസർകോട്: **ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കാസർകോട്: **ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരും മറ്റും ആദ്യം കരുതിയിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ മുഖത്ത് കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് അരികിൽ നിന്ന് ഒരു തോക്കും കണ്ടെത്തുകയായിരുന്നു.

തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തം കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ്, ബേക്കൽ ഡിവൈഎസ്പി കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

A 27-year-old man, Haider Ali of Kattippallath, was found dead on a road near his home in Bovikanam, Kasaragod. What first appeared to be a bike accident later turned out to be a gunshot wound near his cheek, with a firearm found nearby. Police suspect the shot may have been accidentally fired from his own gun and have launched a detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391790/kasaragod-youth-found-dead-gunshot-wound)