---
title: "ചാല സ്വർണ്ണക്കവർച്ചയിൽ വൻ ട്വിസ്റ്റ്! കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; മുഖ്യ ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമയെന്ന് പൊലീസ്"
english_title: "Chalai Gold Heist: Business Rivalry Behind the Plot, Says Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391784/chalai-gold-heist-business-rivalry"
published_at: "2026-11-16T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa768434112_chalai-gold-heist-business-rivalry.jpg"
keywords: ["GoldHeist", "KeralaPolice", "JewelleryOwner", "BusinessRivalry", "Chalai"]
---

# ചാല സ്വർണ്ണക്കവർച്ചയിൽ വൻ ട്വിസ്റ്റ്! കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; മുഖ്യ ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമയെന്ന് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: ചാ**ലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമ ജയറാമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയറാമിന്റെ നിർദ്ദേശപ്രകാരമാണ് കവർച്ച നടത്തിയതെന്ന് അറസ്റ്റിലായ പ്രതികളായ അനിൽ അനൂപ്, ആന്റണി എന്നിവർ പൊലീസിന് മൊഴി നൽകി. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയുമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

## Article Content

**തിരുവനന്തപുരം: ചാ**ലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമ ജയറാമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയറാമിന്റെ നിർദ്ദേശപ്രകാരമാണ് കവർച്ച നടത്തിയതെന്ന് അറസ്റ്റിലായ പ്രതികളായ അനിൽ അനൂപ്, ആന്റണി എന്നിവർ പൊലീസിന് മൊഴി നൽകി. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയുമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കേസിൽ പിടിയിലായ അനിൽ അനൂപ്, ആന്റണി എന്നിവരെ ഏഴ് ദിവസത്തേക്കും, അമുൽ, ജയറാം, ദിലീപ് എന്നിവരെ നാല് ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. വയനാട് കൽപ്പറ്റയിൽ കീഴടങ്ങിയ മറ്റൊരു പ്രതിയായ ശ്രാവണനെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

**കവർച്ച ആസൂത്രണം ചെയ്തത് ഇങ്ങനെ**

വൈഷ്ണവി ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ജയറാമും സ്വർണ്ണ ഏജന്റായ അമുലും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. രേഖകളില്ലാത്ത സ്വർണ്ണമായതിനാൽ നന്ദകുമാർ പരാതി നൽകില്ലെന്ന ധാരണയിലാണ് ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും സംഘത്തെയും കൂട്ടുപിടിച്ച് കവർച്ച നടത്തിയത്. നന്ദകുമാർ കട പൂട്ടി ഇറങ്ങുന്ന വിവരം മോഷ്ടാക്കൾക്ക് ചോർത്തി നൽകിയത് ശ്രാവണാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30-ഓടെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദകുമാറിൽ നിന്ന് ബൈക്കിലെത്തിയ സംഘം സ്വർണ്ണം തട്ടിപ്പറിക്കുകയായിരുന്നു. ശുദ്ധീകരിക്കുന്നതിനായി മറ്റ് നാല് കടകളിൽ നിന്ന് ഏൽപ്പിച്ച സ്വർണ്ണമായിരുന്നു നഷ്ടപ്പെട്ടത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച രാത്രിയോടെ വയനാട് ലക്കിടിയിൽ നിന്നും തിരുവനന്തപുരത്തുമായി ആറ് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

Police have confirmed that Malavika Jewellery owner Jayaram was the key planner behind the Chalai gold heist. Arrested accused Anil Anoop and Antony told investigators that the robbery was carried out on Jayaram’s instructions, with business rivalry and personal enmity believed to be the motive.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391784/chalai-gold-heist-business-rivalry)