---
title: "'വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ വൻ ലഹരിവേട്ട'; എടക്കൽ ഗുഹയ്ക്ക് സമീപം 104 ഗ്രാം എംഡിഎംഎ പിടികൂടി, യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ"
english_title: "104 grams of MDMA seized near Edakkal Cave area; five arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391772/edakkal-cave-area-mdma-seizure-five-arrested"
published_at: "2026-11-16T06:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa56e369cc1_edakkal-cave-area-mdma-seizure-five-arrested.jpg"
keywords: ["WayanadNews", "MDMASeizure", "KeralaPolice", "EdakkalCave", "DrugBust"]
---

# 'വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ വൻ ലഹരിവേട്ട'; എടക്കൽ ഗുഹയ്ക്ക് സമീപം 104 ഗ്രാം എംഡിഎംഎ പിടികൂടി, യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** വയനാട്: വയനാട് അമ്പലവയലിലെ എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നിന്ന് 104 ഗ്രാം എംഡിഎംഎ പിടികൂടി. യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വയനാട്: വയനാട് അമ്പലവയലിലെ എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നിന്ന് 104 ഗ്രാം എംഡിഎംഎ പിടികൂടി. യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിനോദ സഞ്ചാര മേഖലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് ഹോളിഡേ ഹോംസ് ലോഡ്ജിൽ പൊലീസ് പരിശോധന നടത്തിയത്. അപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് നടത്തിപ്പുകാരായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

പാലക്കാട് സ്വദേശി അക്ബർ, വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക് എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Police seized 104 grams of MDMA from a holiday home lodge in the Edakkal Cave tourism area of Wayanad and arrested five people, including a woman. The raid followed complaints of drug trafficking in resorts, homestays, and lodges in the area, and further investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391772/edakkal-cave-area-mdma-seizure-five-arrested)