---
title: "'നന്ദകുമാർ പോലീസിൽ പരാതിപ്പെടില്ലെന്ന് കരുതി; പക്ഷേ കണക്കുകൂട്ടൽ പിഴച്ചു';'രണ്ട് കിലോ സ്വർണം എവിടെ?'; പിടിച്ചെടുത്തത് മാത്രമാണ് കവർന്നതെന്ന് പ്രതികളുടെ മൊഴി"
english_title: "Nandakumar Wouldn’t Go to Police, They Miscalculated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391770/chala-gold-robbery-case"
published_at: "2026-11-16T06:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa54d97be5b_chala-gold-robbery-case.jpg"
keywords: ["GoldRobbery", "KeralaPolice", "Thiruvananthapuram", "CrimeInvestigation", "JewelleryTheft"]
---

# 'നന്ദകുമാർ പോലീസിൽ പരാതിപ്പെടില്ലെന്ന് കരുതി; പക്ഷേ കണക്കുകൂട്ടൽ പിഴച്ചു';'രണ്ട് കിലോ സ്വർണം എവിടെ?'; പിടിച്ചെടുത്തത് മാത്രമാണ് കവർന്നതെന്ന് പ്രതികളുടെ മൊഴി

> **Lead Summary:** തിരുവനന്തപുരം: ചാല സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ പ്രതികളെ പൊലീസ് അർദ്ധരാത്രിയിലും വിശദമായി ചോദ്യം ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച പ്രതികളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട ബാക്കി സ്വർണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാൽ പൊലീസ് പിടിച്ചെടുത്ത അത്രയും സ്വർണം മാത്രമേ തങ്ങൾ കവർന്നിട്ടുള്ളൂ എന്നും രണ്ട് കിലോ സ്വർണം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

## Article Content

തിരുവനന്തപുരം: ചാല സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ പ്രതികളെ പൊലീസ് അർദ്ധരാത്രിയിലും വിശദമായി ചോദ്യം ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച പ്രതികളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട ബാക്കി സ്വർണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാൽ പൊലീസ് പിടിച്ചെടുത്ത അത്രയും സ്വർണം മാത്രമേ തങ്ങൾ കവർന്നിട്ടുള്ളൂ എന്നും രണ്ട് കിലോ സ്വർണം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

കണക്കിൽപ്പെടാത്ത സ്വർണ്ണമായതിനാൽ പരാതിക്കാരനായ നന്ദകുമാർ സംഭവത്തിൽ പൊലീസിനെ സമീപിക്കില്ലെന്നായിരുന്നു തങ്ങളുടെ കണക്കുകൂട്ടലെന്ന് പ്രതികൾ പറഞ്ഞു.

എന്നാൽ, കവർച്ച നടന്ന രാത്രി വെപ്രാളത്തിൽ സ്കൂട്ടറിൽ പാഞ്ഞുപോയ നന്ദകുമാർ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതാണ് തങ്ങളെ കുടുക്കിയതെന്നും ഇവർ മൊഴി നൽകി. നന്ദകുമാറിന്റെ ബിസിനസ് തങ്ങൾക്ക് വലിയ തിരിച്ചടിയായതാണ് കവർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്നും പ്രതികളിലൊരാളായ അമൂൽ പൊലീസിനോട് സമ്മതിച്ചു.

അതേസമയം, കവർച്ചയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മാളവിക ജ്വല്ലറി ഉടമ ജയറാം. സ്വർണ വ്യാപാര രംഗത്തുള്ളതുകൊണ്ട് മാത്രമാണ് പ്രതികളിൽ ചിലരെ പരിചയമുള്ളതെന്നും കവർച്ച ആസൂത്രണം ചെയ്യുകയോ അതിനായി നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്നും ജയറാം പൊലീസിനോട് പറഞ്ഞു. എന്നാൽ ജയറാമിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതിനാൽ പൊലീസ് ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ്.

കേസിൽ പ്രതികളെ ഇന്ന് കവർച്ച നടന്ന ചാലയിലെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കൂടാതെ, ഇന്നലെ രാത്രി വയനാട് കൽപ്പറ്റയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ മറ്റൊരു പ്രതിയായ ശ്രാവണിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ബാക്കി സ്വർണം കണ്ടെത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.

മാളവിക ജ്വല്ലറി ഉടമ ജയറാമിനും സ്വർണ ഏജന്റായ അമൂലിനും നന്ദകുമാറിനോടുള്ള ബിസിനസ് പകയാണ് വൻ കവർച്ചയ്ക്ക് വഴിവെച്ചത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത പ്രതികൾ രണ്ടുദിവസത്തെ ട്രയൽ നടത്തിയ ശേഷമാണ് വ്യാഴാഴ്ച സ്വർണം കവർന്നത്. എന്നാൽ സ്വർണം കവർച്ച ചെയ്യാൻ പ്രതികളായ അനൂപും അനിലും ഉപയോഗിച്ച പുതിയ മോഡൽ ബൈക്കാണ് സംഘത്തെ കുടുക്കിയത്.

Police are intensively questioning the accused in the Chala gold robbery case and are trying to recover the remaining stolen gold. The accused claimed they stole only the amount already seized and that no two kilograms of gold were taken, but investigators say they have crucial evidence against them.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391770/chala-gold-robbery-case)