---
title: "'ശരണം വിളികളാൽ മുഖരിതമാകാൻ സന്നിധാനം'; മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും"
english_title: "Sabarimala Temple to Open Today for Mandala-Makaravilakku Pilgrimage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391767/sabarimala-temple-open-mandala-makaravilakku"
published_at: "2026-11-16T06:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa5089df97f_sabarimala-temple-open-mandala-makaravilakku.jpg"
keywords: ["Sabarimala", "MandalaMakaravilakku", "Pilgrimage", "TempleNews", "KeralaNews"]
---

# 'ശരണം വിളികളാൽ മുഖരിതമാകാൻ സന്നിധാനം'; മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

> **Lead Summary:** പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും.

## Article Content

പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും.

ശബരിമലയിലെ പുതിയ മേൽശാന്തിയായി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ.ദാമോദരൻ നമ്പൂതിരിയെയും അഭിഷേകം ചെയ്യും. മുപ്പതിനായിരം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ തീർഥാടകരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടൂ. നാളെ വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിയാകും നടതുറക്കുക. മന്ത്രി കെ.മുരളീധരനും വൈകിട്ട് സന്നിധാനത്ത് എത്തും.

നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. പഴവങ്ങാടി ക്ഷേത്ര മേല്‍ശാന്തിയായി ചുമതലയുള്ള സമയത്താണ് ശബരിമലയിലേക്ക് അദ്ദേഹത്തിന് നറുക്ക് വീണത്.

ബന്ധുക്കളും സഹ ശാന്തിമാരും ശങ്കരന്‍ നമ്പൂതിരിക്കൊപ്പം പഴവങ്ങാടി ക്ഷേത്രത്തില്‍ പുലര്‍ച്ചെ ആരംഭിച്ച കെട്ടുനിറ ചടങ്ങിന്‍റെ ഭാഗമായി. ഒരു വര്‍ഷത്തേക്ക് പുറപ്പെടാ ശാന്തിയായി അദ്ദേഹം ശബരിമലയില്‍ തുടരും.

അതേസമയം, പമ്പയിലെ ശുചിമുറികളിലെ വെള്ളം നിലച്ചതിൽ സംശയമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ശുചിമുറി സൗജന്യമാക്കിയതിൽ വിരോധമുള്ളവർ ആകാം ചെയ്തത്. സാധനങ്ങൾ വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കിയതിലും വിരോധമുള്ളവർ കാണും. സർക്കാരുമായി പ്രശ്നങ്ങൾ ഇല്ലെന്നും ഒരുക്കങ്ങൾ എല്ലാം തൃപ്തികരമെന്നും കെ.ജയകുമാർ വ്യക്തമാക്കി.

Sabarimala temple will open this evening for the Mandala-Makaravilakku pilgrimage, with the present chief priest opening the sanctum in the presence of the tantri. The newly selected chief priests for Sabarimala and Malikappuram will also be installed, while around 30,000 devotees have booked darshan today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391767/sabarimala-temple-open-mandala-makaravilakku)