---
title: "'ജുനൈദിന്റെ ജീവൻ പൊലിഞ്ഞത് ആരുടെ അനാസ്ഥയിൽ?'; വൈദ്യുതാഘാത മരണത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി സണ്ണി ജോസഫിന്റെ ഉത്തരവ്, കുടുംബത്തിന് നഷ്ടപരിഹാരം നൽകും"
english_title: "Junaid’s Death: Urgent Probe Ordered Into Possible Negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391736/junaid-electrocution-death-probe"
published_at: "2026-11-15T16:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af98d92c11db_junaid-electrocution-death-probe.jpg"
keywords: ["ElectrocutionDeath", "KeralaNews", "SunnyJoseph", "KSEB", "Malappuram"]
---

# 'ജുനൈദിന്റെ ജീവൻ പൊലിഞ്ഞത് ആരുടെ അനാസ്ഥയിൽ?'; വൈദ്യുതാഘാത മരണത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി സണ്ണി ജോസഫിന്റെ ഉത്തരവ്, കുടുംബത്തിന് നഷ്ടപരിഹാരം നൽകും

> **Lead Summary:** തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസ്സുകാരൻ ജുനൈദ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംഭവത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസ്സുകാരൻ ജുനൈദ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംഭവത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജുനൈദിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എന്തെങ്കിലും പരാതികൾ ലഭിച്ചിരുന്നോയെന്നും ലഭിച്ച പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെഎസ്ഇബി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Kerala Electricity Minister Sunny Joseph has ordered an urgent inquiry into the electrocution death of 14-year-old Junaid in Tirurangadi, Malappuram. He also directed officials to examine whether there was any lapse in maintenance or complaint handling and to provide compensation to the family through KSEB.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391736/junaid-electrocution-death-probe)