---
title: "വിഇഎച്ച് ഗ്ലോബലിൽനിന്നുള്ള വൈദ്യുതി വാങ്ങലിൽ അഴിമതി ആരോപിച്ച് പിണറായി വിജയൻ; ടെൻഡറും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുമില്ലെന്ന് വിമർശനം"
english_title: "Pinarayi Vijayan Alleges Loss Over Rs 11 Power Purchase Deal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391729/pinarayi-vijayan-power-purchase-allegation"
published_at: "2026-11-15T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af981d44c7b2_pinarayi-vijayan-power-purchase-allegation.jpg"
keywords: ["PinarayiVijayan", "KeralaPolitics", "UDFGovernment", "PowerPurchase", "VEHGlobal"]
---

# വിഇഎച്ച് ഗ്ലോബലിൽനിന്നുള്ള വൈദ്യുതി വാങ്ങലിൽ അഴിമതി ആരോപിച്ച് പിണറായി വിജയൻ; ടെൻഡറും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുമില്ലെന്ന് വിമർശനം

> **Lead Summary:** തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വാങ്ങൽവില നിശ്ചയിക്കാവൂ എന്നാണ് പിണറായി ചൂണ്ടിക്കാട്ടിയത്. എന്നാൽ കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്ന് യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോൾ 11 രൂപയ്ക്ക് സർക്കാർ കരാർ ഒപ്പിട്ടത് സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചതെന്നും, വിഇഎച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് തന്നെ ആ ഉത്തരവിൽ പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിൽ ആരുടെ താല്പര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് 'കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകിയ മുഖ്യമന്ത്രി, ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്നും പിണറായി വിമർശിച്ചു. ഒപ്പിട്ട ഈ കരാറിനെക്കുറിച്ച് ജനങ്ങളോട് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Opposition leader Pinarayi Vijayan has alleged corruption in the UDF government's purchase of 200 MW of power from VEH Global at Rs 11 per unit without a tender or regulatory commission approval. He said the deal violated electricity law provisions and caused heavy losses to the state exchequer, demanding a clear explanation from the chief minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391729/pinarayi-vijayan-power-purchase-allegation)