---
title: "'തൊട്ടടുത്ത ജ്വല്ലറി ഉടമ ഭീഷണിപ്പെടുത്തിയെന്ന് മൊഴി'; ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്, മാളവിക ജ്വല്ലറി ഉടമ ജയരാമൻ കസ്റ്റഡിയിൽ"
english_title: "Chala Gold Robbery: Malavika Jewellery Owner Jayaraman in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391718/chala-gold-robbery-jayaraman-custody"
published_at: "2026-11-15T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af96d274405d_chala-gold-robbery-jayaraman-custody.jpg"
keywords: ["ChalaGoldRobbery", "ThiruvananthapuramCrime", "MalavikaJewellery", "VaishnaviGold", "KeralaPolice"]
---

# 'തൊട്ടടുത്ത ജ്വല്ലറി ഉടമ ഭീഷണിപ്പെടുത്തിയെന്ന് മൊഴി'; ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്, മാളവിക ജ്വല്ലറി ഉടമ ജയരാമൻ കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ചാല സ്വർണക്കവർച്ചക്കേസിൽ മാളവിക ജുവലറി ഉടമ ജയരാമനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ചാല സ്വർണക്കവർച്ചക്കേസിൽ മാളവിക ജുവലറി ഉടമ ജയരാമനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തന്റെ കടയുടെ തൊട്ടടുത്തുള്ള മാളവിക ജുവലറി ഉടമ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് നന്ദകുമാർ പോലീസിനോട് പറഞ്ഞത്. അതിന്റെ പശ്ചാത്തലത്തിൽ കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയിൽനിന്ന് സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയിൽ നിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ അനിൽ(37), അനൂപ്(37), രാജീവ് കാട്ടാക്കട(45), വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തു. കർണാടകത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

പിടിയിലായവരിൽ ചിലർ ചാലയിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണെന്നും പോലീസ് പറയുന്നു. പ്രതികൾ പലതവണ സ്വർണ ഇടപാടുകൾക്കായി കടയുടമയെ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

മാസങ്ങൾ നീണ്ട ആസൂത്രണമാണ് കവർച്ചയ്ക്കായി നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ. സ്വർണവുമായി കടയുടമ വീട്ടിലേക്കു പോകുന്ന സമയം ഉൾപ്പെടെ പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികളുടെ കാർ തമിഴ്നാട് ടോൾബൂത്ത് കടന്നത് അന്വേഷണത്തിൽ നിർണായകമായി. പിന്നാലെ അവർ വയനാട്ടിലേക്കു കടന്നെന്ന സൂചനയും ലഭിച്ചു.

കവർച്ചയ്ക്കുപയോഗിച്ച അനിലിന്റെ പേരിലുള്ള പുതിയ മോഡൽ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് കിട്ടിയിരുന്നു. അടുത്ത ദിവസം തന്നെ പ്രതികൾ സ്വർണവുമായി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

Police have taken Malavika Jewellery owner Jayaraman into custody and are questioning him in connection with the Chalai gold robbery case. The action follows a statement by Vaishnavi Jewellery owner Nandakumar, who alleged that Jayaraman had threatened him.

Investigators are also examining whether a business rivalry played a role in the robbery. Earlier, the police arrested four suspects from Wayanad and two from Thiruvananthapuram and recovered 488 grams of gold.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391718/chala-gold-robbery-jayaraman-custody)