---
title: "പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം; പരാതിയുമായി കോൺ​ഗ്രസ് നേതാക്കൾ"
english_title: "Temporary appointment in Palakkad welfare board sparks political row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391713/palakkad-welfare-board-temporary-appointment-row"
published_at: "2026-11-15T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af968514093e_palakkad-welfare-board-temporary-appointment-row.jpg"
keywords: ["PalakkadNews", "KeralaPolitics", "BJPLeader", "CongressComplaint", "WelfareBoard"]
---

# പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം; പരാതിയുമായി കോൺ​ഗ്രസ് നേതാക്കൾ

> **Lead Summary:** പാലക്കാട്: പാലക്കാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ താൽക്കാലിക നിയമനം രാഷ്ട്രീയ വിവാദമായി. ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം നൽകിയതെന്നാണ് പരാതി.

## Article Content

പാലക്കാട്: പാലക്കാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ താൽക്കാലിക നിയമനം രാഷ്ട്രീയ വിവാദമായി. ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം നൽകിയതെന്നാണ് പരാതി.

നിയമനത്തിന് പിന്നിൽ പാലക്കാട്ടെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന് ആക്ഷേപവും ഉയർന്നു. ഇതിനെ തുടർന്നാണ് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകിയത്. നിയമനം റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം.

പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വിഷയത്തിൽ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പ്രതികരിച്ചു. പരാതി പരിശോധിച്ചുവരികയാണെന്നും വേക്കൻസി ഫിൽ ചെയ്തതിൽ അപാകതയുണ്ടെങ്കിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡം ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ പറയുമെന്നും എ തങ്കപ്പൻ വ്യക്തമാക്കി. പരാതിയിൽ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുകാർ ബിജെപിക്കാർക്ക് ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും, എന്ത് സ്നേഹത്തിന്റെ പേരിലായാലും ബിജെപിക്കാർക്ക് ശുപാർശ ചെയ്യില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.

A temporary appointment at the Palakkad Agricultural Labour Welfare Board has triggered a political controversy after allegations that the job was given to the sister of a BJP leader. Congress leaders have filed complaints with party and government authorities, seeking cancellation of the appointment. DCC president A. Thankappan said the complaint is under review and action will be taken if rules were violated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391713/palakkad-welfare-board-temporary-appointment-row)