---
title: "'സന്ദർശകർക്ക് വിലക്ക്, പൂച്ചകൾക്ക് കിടക്കയിൽ വിശ്രമം'; പേരൂർക്കട ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ചത്ത എലിയും, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"
english_title: "Visitors Barred, Cats on Beds: Neglect Exposed at Peroorkada Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391708/peroorkada-hospital-neglect-cats-beds"
published_at: "2026-11-15T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9549ced79f_peroorkada-hospital-neglect-cats-beds.jpg"
keywords: ["HospitalNeglect", "KeralaNews", "Thiruvananthapuram", "Sanitation", "PublicHealth"]
---

# 'സന്ദർശകർക്ക് വിലക്ക്, പൂച്ചകൾക്ക് കിടക്കയിൽ വിശ്രമം'; പേരൂർക്കട ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ചത്ത എലിയും, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡുകളിൽ ഗുരുതര അനാസ്ഥ. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ കിടക്കകളിൽ പൂച്ചകൾ കയറിക്കിടക്കുന്നതിൻ്റെയും ചത്ത എലി കിടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡുകളിൽ ഗുരുതര അനാസ്ഥ. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ കിടക്കകളിൽ പൂച്ചകൾ കയറിക്കിടക്കുന്നതിൻ്റെയും ചത്ത എലി കിടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

മരുന്നു ക്ഷാമവും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും പുറമെയാണ് വാർഡിലെ ശുചിത്വമില്ലായ്മ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാതൃക ജില്ലാ ആശുപത്രി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥയ്‌ക്കെതിരെ രോഗികളും പൊതുജനങ്ങളും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.

അണുബാധ ഒഴിവാക്കാൻ സന്ദർശകരെ നിരോധിച്ചിരിക്കുന്നുവെന്ന അറിയിപ്പ് ബോർഡിന് അടുത്താണ് എലിയും പൂച്ചയും അടങ്ങുന്ന സംഘം വിലസുന്നത്. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി അധികൃതർ ഇടപെടണമെന്നുമാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.

A shocking lapse in hygiene has surfaced at the Perurkkada Model District Hospital in Thiruvananthapuram, where cats were seen resting on beds in the women’s ward and a dead rat was found nearby. The visuals have triggered public outrage, with patients and attendants demanding immediate cleaning and urgent intervention by hospital authorities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391708/peroorkada-hospital-neglect-cats-beds)