---
title: "'അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പരിഹരിക്കുമെന്ന് വാഗ്ദാനം; ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല'; വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് എം.വി. ഗോവിന്ദൻ"
english_title: "MV Govindan says Valarmathi’s condition is serious in LPST protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391706/mv-govindan-lpst-protest-valarmathi-condition"
published_at: "2026-11-15T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0e9389c4f_mv-govindan-fishermen-neglect-golden-days-rescue.jpg"
keywords: ["MVGovindan", "LPSTProtest", "KeralaPolitics", "Cpm", "Thrissur"]
---

# 'അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പരിഹരിക്കുമെന്ന് വാഗ്ദാനം; ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല'; വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** തൃശൂരിൽ എൽപിഎസ്ടി സമരത്തെ കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

## Article Content

തൃശൂരിൽ എൽപിഎസ്ടി സമരത്തെ കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോയി, ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നും വളർമതിയുടെ ജീവിതം തന്നെ വലിയ പ്രതിസന്ധിയിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ടും അദ്ദേഹം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഒക്ടോബർ മാസത്തിൽ 200 മെഗാവാട്ട് വൈദ്യുതി അധിക പണം കൊടുത്ത് വാങ്ങിയെന്നും ആരുടെയും അനുമതി ഇല്ലാതെയാണ് ഇത് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആരുമായും ചർച്ച ചെയ്യാതെ ടെൻഡർ ഇല്ലാതെ നേരിട്ട് വൈദ്യുതി വാങ്ങിയെന്ന വാർത്ത അപകടകരമാണെന്നും എല്ലാ ഫയലുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പരസ്യമായി പുറത്തുവന്നുവെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബാലഗോകുലത്തിന്റെ പത്രമായി പ്രവർത്തിക്കുന്ന ഒന്നാണ് മയിൽപീലിയെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഇടപെടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്നും ബിജെപി ഭരണം നടത്തുന്ന ഒരു യുഡിഎഫ് ഗവൺമെന്റ് ആണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ കൂട്ടത്തല്ലാണിപ്പോൾ നടക്കുന്നതെന്നും ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കളവു പറയുന്നുവെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. 21 വണ്ടി വാങ്ങാൻ ഇപ്പോൾ തീരുമാനമായതായും കേരള സർക്കാരിന്റെ പിടിപ്പുകേടാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ടി എന്നു പറഞ്ഞു നടത്തുന്ന കാര്യങ്ങളിൽ അസംബന്ധമാണെന്നും മുൻ കായിക മന്ത്രിക്കെതിരെ നടത്തുന്ന അന്വേഷണവും അസംബന്ധമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

CPI(M) state secretary M.V. Govindan said Valarmathi’s condition is critical and urged the government to intervene immediately to resolve the LPST protest. He also criticized the government over electricity purchases, alleging irregularities and demanding that all files be made public.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391706/mv-govindan-lpst-protest-valarmathi-condition)