---
title: "വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഷിന്റോ ഷിബുവിന് രാജ്യാന്തര ലഹരി ബന്ധമെന്ന് പോലീസ്; മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തൽ"
english_title: "Vadakara MDMA Case: Shinto Shibu Key Link in International Drug Network"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391688/vadakara-mdma-case-shinto-shibu-drug-network"
published_at: "2026-11-15T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9243dace9e_vadakara-mdma-case-shinto-shibu-drug-network.jpg"
keywords: ["VadakaraMDMACase", "ShintoShibu", "KeralaPolice", "DrugNetwork", "HyderabadPolice"]
---

# വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഷിന്റോ ഷിബുവിന് രാജ്യാന്തര ലഹരി ബന്ധമെന്ന് പോലീസ്; മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തൽ

> **Lead Summary:** കോഴിക്കോട്: വടകരഎംഡിഎംഎ കേസിൽ ഇന്നലെ പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ്. ഹൈദരാബാദിൽ ഇയാൾ ഒളിവിൽ കഴിഞ്ഞത് ദിൽഷാദ് എന്ന പേരിലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

## Article Content

കോഴിക്കോട്: വടകരഎംഡിഎംഎ കേസിൽ ഇന്നലെ പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ്. ഹൈദരാബാദിൽ ഇയാൾ ഒളിവിൽ കഴിഞ്ഞത് ദിൽഷാദ് എന്ന പേരിലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ ഐഡി കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ചായിരുന്നു ഷിന്റോയുടെ ലഹരിവ്യാപാരമെന്ന് പൊലീസ് പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്.

ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വടകരയിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിന്റെ തുടക്കം.

ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ചാണ് സഫ്വാൻ പിടിയിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്.

പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ് എന്നിവരും പിന്നാലെ അറസ്റ്റിലായിരുന്നു.

Police say Shinto Shibu, arrested in the Vadakara MDMA case, is a key link in an international drug network. Investigators also found that he had allegedly used the identity documents and mobile number of a deceased man while hiding in Hyderabad. The probe, led by Kozhikode City Police with Hyderabad Police support, has also uncovered large financial transactions through the accused’s bank accounts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391688/vadakara-mdma-case-shinto-shibu-drug-network)