---
title: "'എത്ര ശ്രമിച്ചിട്ടും താഴെയിറങ്ങാതെ പെരുമ്പാമ്പ്'; കോഴിക്കോട് തിരുവണ്ണൂരിൽ രക്ഷാപ്രവർത്തകരെ വലച്ച് മണിക്കൂറുകൾ, ഒടുവിൽ രാത്രി ഒന്നിന് ദൗത്യം വിജയം"
english_title: "Python on Thiruvannur bypass tree blocks traffic for four hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391687/thiruvannur-python-bypass-traffic-blocked"
published_at: "2026-11-15T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af91d6173fda_thiruvannur-python-bypass-traffic-blocked.jpg"
keywords: ["KeralaNews", "Kozhikode", "PythonRescue", "TrafficBlock", "FireForce"]
---

# 'എത്ര ശ്രമിച്ചിട്ടും താഴെയിറങ്ങാതെ പെരുമ്പാമ്പ്'; കോഴിക്കോട് തിരുവണ്ണൂരിൽ രക്ഷാപ്രവർത്തകരെ വലച്ച് മണിക്കൂറുകൾ, ഒടുവിൽ രാത്രി ഒന്നിന് ദൗത്യം വിജയം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂർ ബൈപ്പാസിലെ ഒരു മഴമരത്തിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം നാട്ടുകാരെയും അധികൃതരെയും വട്ടംകറക്കി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മരത്തിനുമുകളിൽ കിടന്ന പാമ്പിനെ കണ്ടതോടെ പ്രദേശത്ത് ആളുകൾ തടിച്ചുകൂടി.

## Article Content

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂർ ബൈപ്പാസിലെ ഒരു മഴമരത്തിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം നാട്ടുകാരെയും അധികൃതരെയും വട്ടംകറക്കി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മരത്തിനുമുകളിൽ കിടന്ന പാമ്പിനെ കണ്ടതോടെ പ്രദേശത്ത് ആളുകൾ തടിച്ചുകൂടി.

കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് നഗരക്കാഴ്ചകൾ നോക്കി ഇരിക്കുകയായിരുന്ന പാമ്പ് ഏറെ നേരം കഴിഞ്ഞിട്ടും താഴെയിറങ്ങാൻ തയ്യാറായില്ല. സമീപത്തെ അമ്പലത്തിൽ ഉത്സവം നടക്കുന്നതിനാൽ സാധാരണക്കാൾ കൂടുതൽ ആളുകളാണ് അവിടേക്ക് എത്തിയിരുന്നത്. വൈകീട്ട് ഘോഷയാത്രയും അതുവഴി കടന്നുപോകാനിരുന്നതോടെ പാമ്പ് താഴേക്ക് വീഴാനുള്ള സാധ്യത നാട്ടുകാർ തള്ളിക്കളഞ്ഞില്ല.

അപകടസാധ്യത മനസ്സിലാക്കിയ നാട്ടുകാർ ഒടുവിൽ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ മീഞ്ചന്ത അഗ്‌നിരക്ഷാസേനാംഗങ്ങളും മീഞ്ചന്ത വനശ്രീയിലെ ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തി പാമ്പിനെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങി.

ആളുകൾ കൂടിയതോടെ മരത്തിന് സമീപത്തെ വാഹനഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനും പാമ്പ് വഴങ്ങാതിരുന്നതോടെ ദൗത്യം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടു. തുടർന്ന് ആർ.ആർ.ടി. അംഗത്തെ കാവലിരിക്കാൻ നിയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

പിന്നീട് രാത്രി ഒരുമണിയോടെയാണ് പെരുമ്പാമ്പിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. ഏറെ നേരം നീണ്ട ആശങ്കയ്ക്കും ഗതാഗതക്കുരുക്കിനും ശേഷമാണ് പ്രദേശത്തെ സ്ഥിതി സാധാരണ നിലയിലായത്.

A python that climbed a tree near Thiruvannur bypass in Kozhikode kept residents and officials on alert for hours on Saturday. After an initial failed attempt, the snake was finally brought down around 1 a.m., easing traffic disruption and local concern.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391687/thiruvannur-python-bypass-traffic-blocked)