---
title: "'വീട്ടിൽ 20 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കണേ'; അപേക്ഷിച്ചപ്പോൾ ഡിജെ ശബ്ദം കൂട്ടിയെന്ന് കുടുംബം, പിന്നാലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം"
english_title: "Family Says DJ Volume Was Raised After Plea to Keep It Down; Newborn Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391684/dj-volume-plea-newborn-dies-ballia"
published_at: "2026-11-15T07:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af917dca025f_dj-volume-plea-newborn-dies-ballia.jpg"
keywords: ["DJProcession", "NewbornDeath", "UttarPradesh", "PoliceCase", "SoundPollution"]
---

# 'വീട്ടിൽ 20 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കണേ'; അപേക്ഷിച്ചപ്പോൾ ഡിജെ ശബ്ദം കൂട്ടിയെന്ന് കുടുംബം, പിന്നാലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** വീടിനു സമീപത്ത് അത്യുച്ചത്തില്‍ ഡിജെ നടത്തിയതിനെ തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. യുപിയിലെ ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിൽ 20 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

## Article Content

വീടിനു സമീപത്ത് അത്യുച്ചത്തില്‍ ഡിജെ നടത്തിയതിനെ തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. യുപിയിലെ ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിൽ 20 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രയോട് അനുബന്ധിച്ചായിരുന്നു ഡിജെ. വീടിനടുത്തുള്ള റോഡിലൂടെ വലിയ ശബ്ദത്തില്‍ ഡിജെ കടന്നുപോകുകയായിരുന്നു. വീടിനുള്ളില്‍ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്.

ഡിജെ സംവിധാനം കെട്ടിവച്ച ട്രക്ക് വീടിനു സമീപം എത്തിയപ്പോൾ കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.

എന്നാൽ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ സംഘം വീടിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ടുവെന്നും പൂര്‍വാധികം ഉച്ചത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തു.

A 20-day-old baby died in Ballia district of Uttar Pradesh after a loud DJ procession passed near the family’s home, according to relatives. The family alleges the volume was increased even after they requested the organizers to lower the sound, while police have registered a case and seized the DJ equipment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391684/dj-volume-plea-newborn-dies-ballia)