---
title: "'പുതിയ വീട് പണിയണം, കടവും വീട്ടണം'; ഇൻഫ്ലുവൻസർ മീനാക്ഷി കരഞ്ഞുപറഞ്ഞു, പിന്നാലെ സുഹൃത്ത് നിഷാന്ത് ജ്വല്ലറി കൊള്ളയ്ക്ക് പദ്ധതിയിട്ടെന്ന് പോലീസ്"
english_title: "New House, Debt Repayment: Police Probe Influencer Meenakshi’s Role in Jewellery Heist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391677/influencer-meenakshi-jewellery-heist-probe"
published_at: "2026-11-15T06:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af909243080b_influencer-meenakshi-jewellery-heist-probe.jpg"
keywords: ["InfluencerCrime", "JewelleryHeist", "MaduraiPolice", "SocialMediaProbe", "RobberyCase"]
---

# 'പുതിയ വീട് പണിയണം, കടവും വീട്ടണം'; ഇൻഫ്ലുവൻസർ മീനാക്ഷി കരഞ്ഞുപറഞ്ഞു, പിന്നാലെ സുഹൃത്ത് നിഷാന്ത് ജ്വല്ലറി കൊള്ളയ്ക്ക് പദ്ധതിയിട്ടെന്ന് പോലീസ്

> **Lead Summary:** മധുര: മധുരയിലെ ജ്വല്ലറി കൊള്ളക്കേസിൽ മുഖ്യപ്രതി നിഷാന്ത് കൃത്യം നടത്തിയത് സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മീനാക്ഷിക്ക് പുതിയ വീട് പണിയാനെന്ന് പൊലീസ്. മീനാക്ഷിക്കും നിഷാന്തിനും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു.

## Article Content

മധുര: മധുരയിലെ ജ്വല്ലറി കൊള്ളക്കേസിൽ മുഖ്യപ്രതി നിഷാന്ത് കൃത്യം നടത്തിയത് സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മീനാക്ഷിക്ക് പുതിയ വീട് പണിയാനെന്ന് പൊലീസ്. മീനാക്ഷിക്കും നിഷാന്തിനും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു.

കടം വീട്ടാനും പുതിയ വീട് പണിയുന്നതിനായും വലിയ തുക ആവശ്യമായി വന്ന മീനാക്ഷി നിഷാന്തിനോട് കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. ഇതോടെയാണ് ഇരുവരും കവർച്ച നടത്താൻ പദ്ധതിയിട്ടത്. മീനാക്ഷിയുടെ ബൈക്കിലെത്തിയാണ് നിഷാന്ത് മോഷണം നടത്തിയത്.

കൊള്ളയ്ക്ക് ശേഷം തിരുപ്പറങ്കുണ്ട്രത്തിന് അടുത്ത് വെച്ച് നിഷാന്ത് ആഭരണങ്ങൾ പിതാവ് സുരേഷിന് കൈമാറിയതായും പൊലീസ് കണ്ടെത്തി. നിലവിൽ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. ജ്വല്ലറി ഷോറൂമില്‍ പലവട്ടം എത്തിയ ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം എവിടെയാണ് ഒളിപ്പിച്ചതെന്നതില്‍ മീനാക്ഷിക്കും അറിവുണ്ടായിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു. 5 കിലോ ആഭരണമാണ് മീനാക്ഷി പൊലീസിന് കാണിച്ച് കൊടുത്തത്.

തനിഷ്ക് ജ്വല്ലറിയുടെ ഷോറൂമിനടുത്തേക്ക് മാസ്ക് വച്ച ഒരു പുരുഷന്‍ നടന്ന് വരുന്നതും കുറച്ച് സമയത്തിന് േശഷം ഓടിപ്പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

പത്തരക്കിലോ സ്വര്‍ണാഭരണങ്ങളും ഒരു കിലോ ഡയമണ്ട് ആഭരണങ്ങളുമാണ് ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. മധുര പൊലീസിന്‍റെ ഒന്‍പത് സ്പെഷല്‍ ടീമുകളാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.

ഒരു ലക്ഷത്തോളം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടില്‍ മീനാക്ഷിക്ക് ഉള്ളത്. ടെക് ഉല്‍പന്നങ്ങളുടെ വിഡിയോ റിവ്യുവാണ് ഇവര്‍ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്.

ടെക്ബോസ്ഇന്ത്യ എന്ന പേജുമായും മീനാക്ഷി സഹകരിച്ചിരുന്നുവെന്നും മില്യണ്‍ ഫോളോവേഴ്സ് ഈ പേജിനുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മീനാക്ഷിക്കൊപ്പം വിഡിയോകളില്‍ നിഷാന്തും പ്രത്യക്ഷപ്പെടാറുണ്ട്.വിഡിയോ എഡിറ്ററായിരുന്നു നിഷാന്ത്.

Police in Madurai say the jewellery heist was planned to help social media influencer Meenakshi build a new house and clear debts. Investigators allege her close friend Nishanth executed the robbery and later handed over the stolen ornaments to his father.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391677/influencer-meenakshi-jewellery-heist-probe)