---
title: "'സ്വർണം വിൽക്കുന്നവർക്കും കവർച്ചയുടെ ആസൂത്രണത്തിൽ പങ്കോ?';  ചാല സ്വർണക്കവർച്ചയിൽ 450 ഗ്രാം സ്വർണം പിടിച്ചെടുത്തു, പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു"
english_title: "Chala Gold Heist: 450 Grams Recovered, Accused Brought to Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391675/chala-gold-heist-450-grams-recovered"
published_at: "2026-11-15T06:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9020b3e7de_chala-gold-heist-450-grams-recovered.jpg"
keywords: ["KeralaPolice", "GoldHeist", "Thiruvananthapuram", "JewelleryRobbery", "CrimeNews"]
---

# 'സ്വർണം വിൽക്കുന്നവർക്കും കവർച്ചയുടെ ആസൂത്രണത്തിൽ പങ്കോ?';  ചാല സ്വർണക്കവർച്ചയിൽ 450 ഗ്രാം സ്വർണം പിടിച്ചെടുത്തു, പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു

> **Lead Summary:** തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ വയനാട്ടില്‍ വച്ച് പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. നാലുപേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 450 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

## Article Content

തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ വയനാട്ടില്‍ വച്ച് പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. നാലുപേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 450 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

കവര്‍ച്ചയുടെ ആസൂത്രണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായവര്‍ക്ക് പുറമെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ പേരിലേക്ക് വഴി തെളിഞ്ഞത്.

സ്വര്‍ണം കടയില്‍ വില്‍ക്കുന്നവര്‍ക്കുള്‍പ്പടെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം സ്വര്‍ണം പൊട്ടിക്കല്‍ ബന്ധം ഇവര്‍ക്കില്ലെന്നും പൊലീസിന്റെ നിഗമനം. പ്രതികളെ പടിഞ്ഞാറത്തറ സ്റ്റേഷനില്‍ നിന്നുമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

പിടിയിലായ രാജീവിനെ നോട്ടിസ് നല്‍കി വിട്ടയച്ചു. രാജീവിന്റെ റിസോര്‍ട്ടിലേക്കാണ് പ്രതികള്‍ എത്തിയത്. കവര്‍ച്ച നടന്ന് 48 മണിക്കൂറിനകമാണ് പ്രതികളെ കേരള പൊലീസ് പിടികൂടിയത്. അഞ്ചുപേര്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു വളഞ്ഞ് പൊലീസിന്റെ പിടികൂടല്‍. ഒരാള്‍ ഓടി രക്ഷപെട്ടു. തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലായവരില്‍ ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി അടച്ച് സ്വര്‍ണവുമായി വീട്ടിലേക്ക് മടങ്ങാനിറങ്ങിയ നന്ദകുമാറില്‍ നിന്നും ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. മൂന്ന് പതിറ്റാണ്ടോളമായി ചാലയില്‍ സ്വര്‍ണക്കച്ചവടം നടത്തിവരികയായിരുന്നു നന്ദകുമാര്‍.

വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമായത്. തിരുവനന്തപുരം കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

Police have recovered 450 grams of gold in the Chala jewellery robbery case and brought the accused to Thiruvananthapuram. Investigators suspect a wider conspiracy, with more people possibly involved in the planning and sale of the stolen gold.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391675/chala-gold-heist-450-grams-recovered)