---
title: "'ഓൺലൈൻ ഗെയിമിലൂടെ പരിചയം, പിന്നാലെ പ്രണയം; മറ്റൊരു യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം'; 26കാരിയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് പിടിയിൽ"
english_title: "Online Game Romance Ends in Murder; Boyfriend Held in 26-Year-Old's Killing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391674/online-game-romance-murder-boyfriend-held"
published_at: "2026-11-15T06:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8ff12cc4f6_online-game-romance-murder-boyfriend-held.jpg"
keywords: ["OnlineGame", "MurderCase", "BengalPolice", "DelhiArrest", "RelationshipDispute"]
---

# 'ഓൺലൈൻ ഗെയിമിലൂടെ പരിചയം, പിന്നാലെ പ്രണയം; മറ്റൊരു യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം'; 26കാരിയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് പിടിയിൽ

> **Lead Summary:** കൊൽക്കത്ത: യോഗ പരിശീലക അഞ്ജലി ഷായുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് ഡൽഹിയിൽ പിടിയിലായി. ഓൺലൈൻ ഗെയിമിലൂടെ അഞ്ജലിയുമായി അടുപ്പം സ്ഥാപിച്ച ധരംബീർ കുമാറിനെയാണ് ബംഗാൾ പൊലീസ് പിടികൂടിയത്.

## Article Content

കൊൽക്കത്ത: യോഗ പരിശീലക അഞ്ജലി ഷായുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് ഡൽഹിയിൽ പിടിയിലായി. ഓൺലൈൻ ഗെയിമിലൂടെ അഞ്ജലിയുമായി അടുപ്പം സ്ഥാപിച്ച ധരംബീർ കുമാറിനെയാണ് ബംഗാൾ പൊലീസ് പിടികൂടിയത്.

മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി അഞ്ജലിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നവംബർ 10നാണ് ബാരനഗറിലെ ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റിൽ നിന്ന് അഞ്ജലി ഷായുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽനിന്നു ധരംബീർ കുമാറിനെ പിടികൂടിയത്. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം വെള്ളിയാഴ്ച പ്രതിയെ പൊലീസ് കൊൽക്കത്തയിൽ എത്തിച്ചു.

ഓൺലൈൻ ഗെയിം കളിച്ചാണ് ലക്നൗവിൽ താമസിച്ചിരുന്ന ധരംബീർ കുമാർ അഞ്ജലിയെ പരിചയപ്പെടുന്നത്. എന്നാൽ കുമാറിനു മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ഓൺലൈൻ ഗെയിമിലൂടെയായിരുന്നു ഈ ബന്ധവും ഉണ്ടായത്.

അഞ്ജലി ഇതു ‌മനസ്സിലാക്കിയതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്. നവംബർ 8 ഞായറാഴ്ച കൊൽക്കത്തയിൽ എത്തിയ കുമാർ അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം കടന്നു എന്നാണ് ലഭിക്കുന്ന വിവരം.

Bengal Police have arrested Dharmbir Kumar in Delhi in connection with the murder of 26-year-old yoga trainer Anjali Shah. Police suspect the killing followed a dispute after Anjali learned he was also in a relationship with another woman, whom he had met through an online game as well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391674/online-game-romance-murder-boyfriend-held)