---
title: "പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ക്രൂരത! കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ നേതാവിനെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി"
english_title: "SFI Unit Secretary Said Ali Expelled from Hostel at Central University"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391626/saiyed-ali-expelled-hostel-central-university-kasaragod-new"
published_at: "2026-11-14T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8455c25ff0_saiyed-ali-expelled-hostel-central-university-kasaragod-new.jpg"
keywords: ["Kasaragod", "CentralUniversityOfKerala", "SFI", "StudentProtest", "KeralaNews", "CentralUniversity", "HostelExpulsion"]
---

# പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ക്രൂരത! കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ നേതാവിനെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി

> **Lead Summary:** **കാസർകോട് : **കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയായിരുന്നു സർവകലാശാലയുടെ നടപടി.

## Article Content

**കാസർകോട് : **കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയായിരുന്നു സർവകലാശാലയുടെ നടപടി.

> ഇതിന് മുമ്പ് തന്നെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹോസ്റ്റലിൽ നിന്നുമുള്ള പുറത്താക്കൽ. സർവകലാശാലയുടെ നടപടിക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സയിദ് അലി പറഞ്ഞു. “സർവകലാശാല പക പോക്കുകയാണ്” എന്നും “ഒരു തരത്തിലും പഠിക്കാൻ അനുവദിക്കുന്നില്ല” എന്നും അദ്ദേഹം പ്രതികരിച്ചു.

വിദ്യാർഥിയെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിനെതിരായ പ്രതിഷേധത്തിനാണ് ഇപ്പോഴത്തെ നടപടി എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രതിഷേധിച്ചതിനാണ് പ്രതികാര നടപടിയെന്നും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വേട്ടയാടി പുറത്താക്കാനാണ് ശ്രമമെന്നും സഞ്ജീവ് പറഞ്ഞു.

കാലടിയിൽ നടന്നതുപോലെ തന്നെ പെരിയയിലും നടക്കുന്നതാണ് ഇതെന്ന് പി എസ് സഞ്ജീവ് ആരോപിച്ചു. സർവകലാശാല പക തീർക്കുകയാണെന്നും കാലടിക്ക് സമാനമായ പ്രതിഷേധം കേന്ദ്ര സർവകലാശാലയിൽ നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയ്ക്ക് മുൻപുള്ള നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.

SFI unit secretary Said Ali was expelled from the hostel at the Central University of Kasaragod, prompting allegations of retaliation from the student body. SFI says the action came after protests over the participation of an RSS leader in a university event, just ahead of the exams.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391626/saiyed-ali-expelled-hostel-central-university-kasaragod-new)