---
title: "അവശനിലയിൽ കിടന്ന യുവതിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി; സ്പർശിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ ക്രൂരമായി മർദ്ദിച്ചുകൊന്നു"
english_title: "36-Year-Old Arrested for Brutally Beating Woman to Death After She Objected to His Advance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391625/woman-killed-after-objecting-assault-delhi"
published_at: "2026-11-14T16:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af843c5b43bd_woman-killed-after-objecting-assault-delhi.jpg"
keywords: ["DelhiCrime", "WomanMurder", "PoliceArrest", "CrimeNews", "Burari"]
---

# അവശനിലയിൽ കിടന്ന യുവതിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി; സ്പർശിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ ക്രൂരമായി മർദ്ദിച്ചുകൊന്നു

> **Lead Summary:** **ന്യൂഡൽഹി: **തന്നെ സ്പർശിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ 36-കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരി സ്വദേശിയായ പ്രമോദ് സിങ് എന്നയാളെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിന് രാത്രിയാണ് കൊലപാതകം നടന്നത്.

## Article Content

**ന്യൂഡൽഹി: **തന്നെ സ്പർശിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ 36-കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരി സ്വദേശിയായ പ്രമോദ് സിങ് എന്നയാളെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിന് രാത്രിയാണ് കൊലപാതകം നടന്നത്.

റോഡരികിൽ അവശനിലയിൽ കിടന്നിരുന്ന യുവതിയെ കണ്ട പ്രതി, ഇവരെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പ്രതി തന്നെ സ്പർശിക്കാൻ ശ്രമിച്ചത് യുവതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

നവംബർ എട്ടിനാണ് ഒഴിഞ്ഞ സ്ഥലത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും നാട്ടുകാരെയും സമീപത്തെ കടയുടമകളെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

യുവതിയുടെ എതിർപ്പിനെത്തുടർന്ന് പ്രകോപിതനായാണ് മർദ്ദിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തൊഴിലാളിയായ ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

A 36-year-old man has been arrested in Delhi for allegedly beating a woman to death after she confronted him for trying to touch her. Police said the accused admitted during questioning that he attacked her in anger after she resisted him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391625/woman-killed-after-objecting-assault-delhi)