---
title: "പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരതയോ? മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദ്ദനം; കൊയിലാണ്ടിയിൽ  അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ"
english_title: "Anganwadi Teacher Suspended After Alleged Assault on Three-Year-Old Child"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391622/anganwadi-teacher-suspended-child-assault-kerala-NEW"
published_at: "2026-11-14T16:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af83ac5e1089_anganwadi-teacher-suspended-child-assault-kerala-NEW.jpg"
keywords: ["KeralaNews", "Anganwadi", "ChildAbuse", "ICDS", "PoliceInvestigation"]
---

# പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരതയോ? മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദ്ദനം; കൊയിലാണ്ടിയിൽ  അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ

> **Lead Summary:** **കോഴിക്കോട്: ** കൊയിലാണ്ടി പുതുക്കുടി അങ്കണവാടിയിൽ മലമൂത്രവിസർജനം നടത്തിയതിന്റെ പേരിൽ കുട്ടിയെ അധ്യാപിക മർദ്ദിച്ചതായി പരാതി. അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് അധികൃതർ രേഷ്മയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

## Article Content

**കോഴിക്കോട്: ** കൊയിലാണ്ടി പുതുക്കുടി അങ്കണവാടിയിൽ മലമൂത്രവിസർജനം നടത്തിയതിന്റെ പേരിൽ കുട്ടിയെ അധ്യാപിക മർദ്ദിച്ചതായി പരാതി. അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് അധികൃതർ രേഷ്മയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. അങ്കണവാടിയിൽ വെച്ച് കുട്ടി മലമൂത്രവിസർജനം നടത്തിയതിനെ തുടർന്ന് അധ്യാപിക മർദ്ദിച്ചതായാണ് ആരോപണം. വൈകിട്ട് കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കാലിൽ അടിയേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു.

തുടർന്നാണ് മർദ്ദനവിവരം പുറത്തറിയുന്നത്. കുട്ടിയെ ഉടൻ തന്നെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിലെ പാടുകൾ പരിശോധിച്ച ഡോക്ടർമാരാണ് പൊലീസിൽ പരാതി നൽകാൻ ബന്ധുക്കളോട് നിർദ്ദേശിച്ചത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A complaint has been filed against an Anganwadi teacher in Koilandy for allegedly beating a three-year-old child after the child urinated and defecated at the centre. Following the complaint, the ICDS authorities suspended the teacher pending inquiry, and police have begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391622/anganwadi-teacher-suspended-child-assault-kerala-NEW)