---
title: "മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് കപ്പലിൽ നിന്നിറങ്ങി; പിന്നീട് വിവരമില്ല; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി"
english_title: "Ship Engineer Missing After Leaving Vessel to Buy Medicine in Kochi Port"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391620/koch-port-ship-engineer-missing"
published_at: "2026-11-14T15:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af835d156553_koch-port-ship-engineer-missing.jpg"
keywords: ["KochiPort", "ShipEngineer", "MissingPerson", "HarbourPolice", "CCTVInvestigation"]
---

# മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് കപ്പലിൽ നിന്നിറങ്ങി; പിന്നീട് വിവരമില്ല; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **കൊച്ചി: **കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയെയാണ് കാണാതായത്. മരുന്ന് വാങ്ങാനായി കപ്പലിൽ നിന്നും പുറത്തേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം.

## Article Content

**കൊച്ചി: **കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയെയാണ് കാണാതായത്. മരുന്ന് വാങ്ങാനായി കപ്പലിൽ നിന്നും പുറത്തേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം.

സംഭവത്തിൽ ഹാർബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 12 മുതലാണ് അബിദിനെ കാണാതായത്. രണ്ട് ദിവസം മുമ്പാണ് ഗുജറാത്തിൽ നിന്നുള്ള ഈ കപ്പൽ വില്ലിങ്ടൺ ഐലന്റിലെത്തിയത്. മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ഇദ്ദേഹം കപ്പലിൽ നിന്നും പുറത്തേക്കിറങ്ങിയത്.

തുടർന്ന് സഹപ്രവർത്തകരും കപ്പൽ അധികൃതരും രണ്ട് ദിവസത്തോളം ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഇതോടെയാണ് കപ്പൽ അധികൃതർ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയത്. തുറമുഖ പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A complaint has been filed after a ship engineer went missing from a vessel anchored at Kochi Port. The Maharashtra native, Abid Mukthyar Jivale, reportedly left the ship to buy medicine and never returned, prompting a police investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391620/koch-port-ship-engineer-missing)