---
title: "വീട്ടിൽ നിന്നും ദുർഗന്ധം, ബന്ധുക്കൾ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; രാമമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71-കാരൻ മരിച്ച നിലയിൽ"
english_title: "Elderly Man Found Dead in Ramamangalam Home After Foul Smell Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391577/elderly-man-found-dead-ramamangalam-home"
published_at: "2026-11-14T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7f71253bd1_elderly-man-found-dead-ramamangalam-home.jpg"
keywords: ["KeralaNews", "Ramamangalam", "ElderlyDeath", "PoliceInvestigation", "Muvattupuzha"]
---

# വീട്ടിൽ നിന്നും ദുർഗന്ധം, ബന്ധുക്കൾ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; രാമമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71-കാരൻ മരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: **രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അമ്മനക്കുന്നത്ത് ജോർജ് ആണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.

## Article Content

**കൊച്ചി: **രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അമ്മനക്കുന്നത്ത് ജോർജ് ആണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലിട്ട് അടച്ച വരാന്തയിൽ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് രാമമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരേതയായ തങ്കയാണ് ഭാര്യ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

A 71-year-old man living alone in Kottappuram, Ramamangalam, was found dead after relatives noticed a foul smell coming from the house. Police said the body may have been there for several days before it was discovered and later shifted to Muvattupuzha General Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391577/elderly-man-found-dead-ramamangalam-home)