---
title: "മലപ്പുറത്ത് വീണ്ടും ഷിഗല്ല; നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, ആകെ രോഗികൾ 12 ആയി"
english_title: "Shigella Returns in Malappuram; Four-Year-Old Tests Positive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391562/malappuram-shigella-four-year-old-case"
published_at: "2026-11-14T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e7cfe300b_malappuram-shigella-four-year-old-case.jpg"
keywords: ["Shigella", "Malappuram", "HealthAlert", "DiseaseOutbreak", "PublicHealth"]
---

# മലപ്പുറത്ത് വീണ്ടും ഷിഗല്ല; നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, ആകെ രോഗികൾ 12 ആയി

> **Lead Summary:** **മലപ്പുറം: **ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം മാത്രം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.

## Article Content

**മലപ്പുറം: **ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം മാത്രം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.

നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. നേരത്തെ ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറത്തും രോഗം സ്ഥിരീകരിച്ചത്.

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമീപത്തെ ജലസ്രോതസ്സുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

A four-year-old child from Angadippuram has tested positive for shigella in Malappuram district, taking this month’s total cases to 12. Health officials said the child is in satisfactory condition and that intensified testing is under way to trace the source of the infection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391562/malappuram-shigella-four-year-old-case)