---
title: "പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലെത്തിച്ച് പീഡനം; എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി"
english_title: "MLA Faces Grave Allegations Over Abuse at Official Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391560/mla-abuse-official-residence-allegations"
published_at: "2026-11-14T10:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e66d0db01_mla-abuse-official-residence-allegations.jpg"
keywords: ["CongressMLA", "RanchiPolice", "SexualAbuse", "ForcedAbortion", "BJPProtest"]
---

# പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലെത്തിച്ച് പീഡനം; എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ, അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി

> **Lead Summary:** **റാഞ്ചി: **പഠിപ്പിക്കാമെന്ന വ്യാജേന ഔദ്യോഗിക വസതിയിൽ എത്തിച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശാരീരിക ഉപദ്രവം, നിർബന്ധിത വീട്ടുജോലി ചെയ്യിക്കൽ, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്.

## Article Content

**റാഞ്ചി: **പഠിപ്പിക്കാമെന്ന വ്യാജേന ഔദ്യോഗിക വസതിയിൽ എത്തിച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശാരീരിക ഉപദ്രവം, നിർബന്ധിത വീട്ടുജോലി ചെയ്യിക്കൽ, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്.

സ്കൂളിൽ അയച്ച് പഠിപ്പിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ കുട്ടിയെ തന്റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. എന്നാൽ, പഠനത്തിന് അവസരം നൽകുന്നതിന് പകരം കുട്ടിയെ കൊണ്ട് നിർബന്ധിതമായി വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും, വെട്ടിയരിഞ്ഞ് പലയിടത്തായി തള്ളുമെന്നും എംഎൽഎ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് പീഡനവിവരം ചൂണ്ടിക്കാട്ടി കുട്ടി പൊലീസിൽ പരാതി നൽകിയത്.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എംഎൽഎ പൂർണ്ണമായും നിഷേധിച്ചു. പ്രതിപക്ഷവുമായി ചേർന്ന് ചില മുൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം രാഷ്ട്രീയ വിവാദമായതോടെ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.  

A police case has been filed against a Congress MLA in Ranchi after a girl alleged she was taken to his official residence under the pretext of education and sexually abused. The complaint also includes charges of forced domestic labor, intimidation, and coerced abortion, while the MLA has denied the allegations and called them politically motivated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391560/mla-abuse-official-residence-allegations)