---
title: "ആശ്വാസം നീണ്ടുനിന്നില്ല! ഇന്നലെ 1,800 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി; ഇന്നത്തെ നിരക്ക് ഇങ്ങനെ"
english_title: "Gold Price Rises Again After ₹1,800 Drop Yesterday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391559/gold-price-rises-again-kerala"
published_at: "2026-11-14T10:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e48a44eac_gold-price-rises-again-kerala.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "CommodityPrices", "KeralaNews"]
---

# ആശ്വാസം നീണ്ടുനിന്നില്ല! ഇന്നലെ 1,800 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി; ഇന്നത്തെ നിരക്ക് ഇങ്ങനെ

> **Lead Summary:** **കൊച്ചി: ** അന്താരാഷ്ട്ര സ്വർണവിപണിയിലെ അസ്ഥിരതയുടെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം വൻതോതിൽ കൂപ്പുകുത്തിയ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായത്.

## Article Content

**കൊച്ചി: ** അന്താരാഷ്ട്ര സ്വർണവിപണിയിലെ അസ്ഥിരതയുടെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം വൻതോതിൽ കൂപ്പുകുത്തിയ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,00,920 രൂപയായി ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് 12,615 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ വിലയിടിവിന് ശേഷം വിപണിയിൽ കണ്ട ഈ നേരിയ തിരിച്ചുവരവ് നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസവും കൗതുകവും പകരുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. പ്രത്യേകിച്ച് ഇന്നലെ മാത്രം രണ്ട് തവണകളിലായി പവന് 1,800 രൂപയുടെ വമ്പൻ ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വിപണി തുറന്നപ്പോൾ തന്നെ പവന് 960 രൂപ കുറഞ്ഞിരുന്നു.

എന്നാൽ ഉച്ചയോടെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളെ തുടർന്ന് വീണ്ടും 840 രൂപ കൂടി കുറഞ്ഞതോടെ ഉപഭോക്താക്കൾ വലിയ ആവേശത്തിലായിരുന്നു. ഇതോടെ ഇന്നലെ വൈകീട്ട് വ്യാപാരം അവസാനിക്കുമ്പോൾ പവൻ വില 1,00,720 രൂപ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഈ വലിയ ഇടിവിന് പിന്നാലെയാണ് ഇന്ന് രാവിലെ 200 രൂപയുടെ നേരിയ വർധനവ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

Gold prices in Kerala edged up again on Tuesday after a sharp fall of ₹1,800 the previous day. A sovereign is now priced at ₹1,00,920, while the gram rate stands at ₹12,615.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391559/gold-price-rises-again-kerala)