---
title: "'തുക കണ്ടെത്തി അടയ്ക്കാൻ ബാങ്ക്  സാവകാശം നൽകിയില്ലെന്ന് ബന്ധുക്കൾ'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്"
english_title: "Housewife Found Dead During Bank Seizure Action in Perambra; Postmortem Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391558/perambra-bank-seizure-housewife-death-postmortem-new-"
published_at: "2026-11-14T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e08252875_perambra-bank-seizure-housewife-death-postmortem.jpg"
keywords: ["KeralaNews", "Perambra", "BankSeizure", "Postmortem", "LoanDispute"]
---

# 'തുക കണ്ടെത്തി അടയ്ക്കാൻ ബാങ്ക്  സാവകാശം നൽകിയില്ലെന്ന് ബന്ധുക്കൾ'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് ഇന്നലെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് ഇന്നലെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജപ്തി നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വായ്പ തിരിച്ചടയ്ക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതർ അനുവദിച്ചില്ലെന്നും, ഇതിലുണ്ടായ കടുത്ത മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ആകെ 17 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തിരുന്നത്.

എന്നാൽ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ വായ്പാ ബാധ്യത 50 ലക്ഷം രൂപയായി വർധിച്ചുവെന്ന് കുടുംബം പറയുന്നു. പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി തുക 37 ലക്ഷം രൂപയായി കുറച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും കുടുംബം വ്യക്തമാക്കുന്നു.

തുക കണ്ടെത്തി അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും ബാങ്ക് സാവകാശം നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയിൽ കണ്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന ഗുരുതര ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

The postmortem of Kavitha, a housewife found dead during bank seizure proceedings in Perambra, will be conducted today. Her family alleges the bank denied a request for more time to repay the loan, leading to severe distress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391558/perambra-bank-seizure-housewife-death-postmortem-new-)