---
title: "അസമിൽ വൻ വാഹനാപകടം; മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 മരണം, നിരവധി പേർക്ക് പരിക്ക്"
english_title: "Mini-bus, truck collide in Assam; 24 dead, several injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391556/assam-mini-bus-truck-collision-24-dead"
published_at: "2026-11-14T09:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7de5a528ae_assam-mini-bus-truck-collision-24-dead.jpg"
keywords: ["AssamAccident", "RoadCrash", "MiniBusCollision", "TruckAccident", "Kaziranga"]
---

# അസമിൽ വൻ വാഹനാപകടം; മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 മരണം, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കാസിരംഗ: **അസമിലെ കാസിരംഗയ്ക്ക് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോകാഘട്ടിൽ നിന്നും നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസ് ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

## Article Content

**കാസിരംഗ: **അസമിലെ കാസിരംഗയ്ക്ക് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോകാഘട്ടിൽ നിന്നും നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസ് ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തിൽ സാരമായി തകർന്ന് തലകീഴായി മറിഞ്ഞ വാഹനങ്ങളിൽ നിന്നും ഏറെ പണിപ്പെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്. അമിതവേഗതയിലായിരുന്നു മിനിബസ് സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

ബസിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതായും, ഈ വാഹനത്തിന് മുൻപും ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ വ്യാപ്തി ഞെട്ടലുണ്ടാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു. പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

A mini-bus and a truck collided near Kaziranga in Assam, killing 24 people and injuring several others. Authorities said the death toll may rise, while Chief Minister Himanta Biswa Sarma said injured victims are being given priority treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391556/assam-mini-bus-truck-collision-24-dead)