---
title: "ബൈക്കിൽ 'സഞ്ചരിക്കുന്ന ബാർ'! ചേർത്തലയിൽ 17 കുപ്പി വിദേശമദ്യവും പണവുമായി 53-കാരൻ കുടുങ്ങി"
english_title: "‘Moving Bar’ on a Bike: 53-Year-Old Held in Cherthala With 17 Liquor Bottles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391555/cherthala-bike-liquor-seizure"
published_at: "2026-11-14T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7dcfed56cb_cherthala-bike-liquor-seizure.jpg"
keywords: ["CherthalaPolice", "LiquorSeizure", "IllegalSale", "KeralaCrime", "MotorcycleSmuggling"]
---

# ബൈക്കിൽ 'സഞ്ചരിക്കുന്ന ബാർ'! ചേർത്തലയിൽ 17 കുപ്പി വിദേശമദ്യവും പണവുമായി 53-കാരൻ കുടുങ്ങി

> **Lead Summary:** **ചേർത്തല: **മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ മധ്യവയസ്കൻ പൊലീസിന്റെ പിടിയിലായി. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് വിനയഭവനിൽ വേണുഗോപാൽ ആണ് പിടിയിലായത്. വടുതല ജങ്ഷൻ–കാട്ടുപുറം റോഡിൽ ചെറുകാട്ട് ഭാഗത്ത് വെച്ച് വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്.

## Article Content

**ചേർത്തല: **മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ മധ്യവയസ്കൻ പൊലീസിന്റെ പിടിയിലായി. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് വിനയഭവനിൽ വേണുഗോപാൽ ആണ് പിടിയിലായത്. വടുതല ജങ്ഷൻ–കാട്ടുപുറം റോഡിൽ ചെറുകാട്ട് ഭാഗത്ത് വെച്ച് വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്.

പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിന്റെ ഇരുവശങ്ങളിലുമായി തൂക്കിയിട്ടിരുന്ന രണ്ട് പ്ലാസ്റ്റിക് സഞ്ചികളിൽ നിന്നായി 17 കുപ്പികളിലായി സൂക്ഷിച്ച 8.5 ലിറ്റർ വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു. ഇതിന് പുറമെ മദ്യവിൽപ്പനയിലൂടെ ലഭിച്ച പതിനായിരത്തോളം രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

വടുതല ഭാഗത്ത് അനധികൃത മദ്യവിൽപ്പന നടക്കുന്നതായി അരൂർ സിഐ എം അജയ്‌മോഹന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പൂച്ചാക്കൽ എസ്എച്ച്ഒ പി ടി ലിജിമോളുടെ നേതൃത്വത്തിൽ എസ്ഐ ജോഷി ജേക്കബ്, ഉദ്യോഗസ്ഥരായ കലേഷ്, അഭിലാഷ്, ബിജീഷ്, നിഖിൽ ഷേണായ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Police in Cherthala arrested a 53-year-old man for allegedly selling illicit foreign liquor while travelling on a motorcycle. Officers seized 17 bottles containing 8.5 litres of alcohol and around ₹10,000 in cash from him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391555/cherthala-bike-liquor-seizure)